24.2 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വായനാ വാരം ഉദ്ഘാടനം ചെയ്തു.*
Kelakam

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വായനാ വാരം ഉദ്ഘാടനം ചെയ്തു.*


*കേളകം: മലയാളികളെ വായനയുടെ വിശാലലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ പി എന്‍ പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19. അതിനോടനുബന്ധിച്ച് നടത്തുന്ന വായന വാരാചരണത്തിന്‍റേയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും വിവിധ ക്ളബ്ബുകളുടേയും ഉദ്ഘാടനം എഴുത്തുകാരനായ സിബിച്ചന്‍ കെ ജോബ് നിര്‍വ്വഹിച്ചു. സ്കൂള്‍ മാനേജര്‍ റവ. ഫാ. ബിനു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡന്‍റ് സജീവന്‍ എം പി സിബിച്ചന്‍ കെ ജോബിന്‍റെ പരതല്‍യന്ത്രങ്ങള്‍, ബഫര്‍സോണ്‍ എന്നീ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. ആന്‍ മരിയ ജോജി വായനാദിന സന്ദേശം നല്‍കി. ജേക്കബ് ഈപ്പന്‍ പുസ്തകാസ്വാദനം നടത്തി. അഷ്മിത സിജീഷ്, ലിയ ബെന്നി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ എം വി മാത്യു സ്വാഗതവും കെ സി ജോസഫ് നന്ദിയും പറഞ്ഞു. അധ്യാപകരായ ഷീന ജോസ്, സീന ഇ എസ്, അനൂപ ഇഗ്നേഷ്യസ്, ബിബിന്‍ ആന്‍റണി എന്നിവര്‍ നേതൃത്വം നല്‍കി. വായന വാരത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങള്‍ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.*

Related posts

കേളകം പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 1 ന് ചെട്ട്യാംപറമ്പ് യു പി സ്കൂളിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി ടി അനീഷ് ഉദ്ഘാടനം ചെയ്യും………..

Aswathi Kottiyoor

വായ്പ തുക കുടിശ്ശിക ;വ്യാപാരികൾക്കും കർഷകർക്കും എതിരെ നിയമ നടപടികൾ ആരംഭിച്ചതിന്റെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥർ വീടുകളിൽ എത്തി നോട്ടിസ് പതിപ്പിച്ച് തുടങ്ങി

Aswathi Kottiyoor

യു.എം.സിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതം; ബിൽഡിങ്ങ് ഓണേഴ്‌സ് അസോസിയേഷൻ

Aswathi Kottiyoor
WordPress Image Lightbox