27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇന്ന് കനത്ത മഴ: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
Kerala

ഇന്ന് കനത്ത മഴ: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

ആഴ്ചകളുടെ ഇടവേളയ്ക്കുശേഷം കേരളത്തിൽ ഇന്നലെ വ്യാപകമായി മഴ പെയ്തു. വരുംദിവസങ്ങളിൽ കാലവർഷം സജീവമാകും. നാളെ രാവിലെ വരെ വ്യാപകമായി മഴ പെയ്യും. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. അടുത്ത 48 മണിക്കൂറിൽ കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്‍റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

Related posts

അധ്യാപകരുടെ തസ്‌തിക നിർണയ നടപടികൾ അവസാനഘട്ടത്തിൽ: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

16 മണിക്കൂറിൽ സാധനം എത്തും, വെറും നാലു മാസത്തിൽ ബമ്പറടിച്ച് കെ.എസ്.ആർ.ടി.സി കൊറിയർ

Aswathi Kottiyoor

പ​ത്മ പു​ര​സ്കാ​ര മാ​തൃ​ക​യി​ൽ സം​സ്ഥാ​ന​ത്ത് കേ​ര​ള പു​ര​സ്കാ​ര​ങ്ങ​ൾ

Aswathi Kottiyoor
WordPress Image Lightbox