22.7 C
Iritty, IN
September 19, 2024
  • Home
  • Kerala
  • ഭിന്നശേഷിയുള്ള കുട്ടികൾക്ക് ‘സിക്ക് റൂം’ ഉറപ്പാക്കണം: ഭിന്നശേഷി കമ്മിഷൻ
Kerala

ഭിന്നശേഷിയുള്ള കുട്ടികൾക്ക് ‘സിക്ക് റൂം’ ഉറപ്പാക്കണം: ഭിന്നശേഷി കമ്മിഷൻ

സർക്കാർ ആശുപത്രികളിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി ‘സിക്ക് റൂം’ അനുവദിക്കുന്നതിനുള്ള നിർദ്ദേശം കർശനമായി പാലിക്കണമെന്ന് ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ പറഞ്ഞു. ഇതു സംബന്ധിച്ച അടിയന്തര സന്ദേശം സംസ്ഥാനത്തെ എല്ലാ മെഡിക്കൽ ഓഫീസർമാർക്കും നൽകാനും അരോഗ്യ വകുപ്പ് ഡയറക്ടർക്ക് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഉത്തരവ് നൽകി. ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് പ്രിവിലേജ് കാർഡിനു പകരമായി ഡിസെബിലിറ്റി കാർഡ് (UDID കാർഡ്/ ഭിന്നശേഷി സർട്ടിഫിക്കറ്റ്) ഉപയോഗിക്കാവുന്നതാണെന്നു നിർദ്ദേശമുണ്ടായിരുന്നിട്ടും അത് സ്വീകരിക്കുന്നില്ല എന്ന പരാതി വ്യാപകമാണ്. ഇതു സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു: മന്ത്രി എം വി ഗോവിന്ദന്‍

Aswathi Kottiyoor

നെടുമ്പാശേരിയിലെ ഹജ്ജ് സർവീസ് 22 വരെ നീട്ടി

Aswathi Kottiyoor

കുതിരാൻ തുരങ്കത്തിൽ ടിപ്പർ ലോറി ലൈറ്റുകളും ക്യാമറകളും തകർത്തു; 10 ലക്ഷത്തിന്റെ നാശനഷ്‌ടം

Aswathi Kottiyoor
WordPress Image Lightbox