24.1 C
Iritty, IN
October 5, 2023
  • Home
  • Kerala
  • കുതിരാൻ തുരങ്കത്തിൽ ടിപ്പർ ലോറി ലൈറ്റുകളും ക്യാമറകളും തകർത്തു; 10 ലക്ഷത്തിന്റെ നാശനഷ്‌ടം
Kerala

കുതിരാൻ തുരങ്കത്തിൽ ടിപ്പർ ലോറി ലൈറ്റുകളും ക്യാമറകളും തകർത്തു; 10 ലക്ഷത്തിന്റെ നാശനഷ്‌ടം

തൃശൂർ കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും സിസിടിവി ക്യാമറകളും ടിപ്പര്‍ ലോറി തകര്‍ത്തു. വ്യാഴാഴ്‌ച രാത്രി 8.45 ഓടേ കുതിരാനിലെ ഒന്നാം തുരങ്കത്തില്‍ പാലക്കാട് നിന്ന് തൃശൂരിലേക്ക്‌ വരുന്ന ഭാഗത്ത്‌ ടിപ്പര്‍ ലോറി പിന്‍ഭാഗം ഉയര്‍ത്തി ഓടിക്കുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ്‌ അപകടകാരണമെന്നാണ്‌ പ്രാഥമിക നിഗമനം.

104 ലൈറ്റുകളും നിരവധി ക്യാമറകളും തകർന്നിട്ടുണ്ട്‌. ഏകദേശം പത്ത്‌ ലക്ഷം രൂപയുടെ നാശനഷ്‌ടമുണ്ടായതായാണ്‌ സൂചന. ലോറിക്കായി പൊലീസ്‌ അന്വേഷണം ആരംഭിച്ചു. തുരങ്കത്തിന്റെ ആദ്യഭാഗത്ത്‌ 90 മീറ്റര്‍ ദൂരത്തില്‍ സ്ഥാപിച്ചിരുന്ന ലൈറ്റുകളാണ് നശിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് വാഹനം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

Related posts

എക്സൈസിൽ ഒന്നൊഴികെ എല്ലാ ജോലികൾക്കും വനിതകളെ ‌നിയോഗിക്കാമെന്നു ശുപാർശ

𝓐𝓷𝓾 𝓴 𝓳

ഡേറ്റിങ് ആപ്പിലൂടെ പരിചയം; ആലപ്പുഴ സ്വദേശിനിയിൽനിന്ന് 10 ലക്ഷം തട്ടിയ നൈജീരിയൻ യുവാവ് അറസ്റ്റിൽ.

ആ​ധാ​റും വോ​ട്ട​ർ ഐഡിയും ബ​ന്ധി​പ്പി​ക്കും; ബി​ല്ല് പാ​സാ​ക്കി ലോ​ക്​സ​ഭ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox