24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പാ​ച​ക​വാ​ത​കം: പു​തി​യ ക​ണ​ക്ഷ​ന് ഇ​നി കൈ​പൊ​ള്ളും
Kerala

പാ​ച​ക​വാ​ത​കം: പു​തി​യ ക​ണ​ക്ഷ​ന് ഇ​നി കൈ​പൊ​ള്ളും

പു​തി​യ പാ​ച​ക​വാ​ത​ക ക​ണ​ക്ഷ​ൻ എ​ടു​ക്കു​ന്പോ​ൾ ഉ​പ​ഭോ​ക്താ​വ് സെ​ക്യൂ​രി​റ്റി​യാ​യി ന​ൽ​കു​ന്ന തു​ക കു​ത്ത​നെ ഉ​യ​ർ​ത്തി എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ഇ​രു​ട്ട​ടി.

ഇ​നി മു​ത​ൽ പു​തി​യ ക​ണ​ക്ഷ​ൻ എ​ടു​ക്കു​ന്പോ​ൾ സി​ലി​ണ്ട​ർ ഒ​ന്നി​ന് 2,200 രൂ​പ സെ​ക്യൂ​രി​റ്റി​യാ​യി അ​ട​ക്ക​ണം. നി​ല​വി​ൽ ഇ​ത് 1,450 രൂ​പ​യാ​യി​രു​ന്നു. 750 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ് ഒ​റ്റ​യ​ടി​ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പു​തു​ക്കി​യ നി​ര​ക്ക് നി​ല​വി​ൽ വ​ന്നു.

14.2 കി​ലോ സി​ലി​ണ്ട​ർ ക​ണ​ക്ഷ​ന്‍റെ തു​ക​യാ​ണ് 1,450-ൽ ​നി​ന്ന് 2,200 രൂ​പ​യാ​ക്കി​യ​ത്. ഇ​തി​നു പു​റ​മേ അ​ഞ്ച് കി​ലോ സി​ലി​ണ്ട​റി​ന്‍റെ സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റ് തു​ക​യും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത് നി​ല​വി​ൽ 800 രൂ​പ​യാ​യി​രു​ന്ന​ത് 1,150 രൂ​പ​യാ​ക്കി.

ഗ്യാ​സ് റെ​ഗു​ലേ​റ്റ​റു​ക​ളു​ടെ വി​ല​യും കൂ​ട്ടി. നേ​ര​ത്തെ 150 രൂ​പ ഈ​ടാ​ക്കി​യി​രു​ന്ന റെ​ഗു​ലേ​റ്റ​റു​ക​ൾ​ക്ക് ഇ​നി മു​ത​ൽ 250 രൂ​പ ന​ൽ​ക​ണം. അ​താ​യ​ത് 14.2 കി​ലോ സി​ലി​ണ്ട​ർ ക​ണ​ക്ഷ​ൻ എ​ടു​ക്കു​ന്ന ഉ​പ​ഭോ​ക്താ​വി​ന് ഒ​റ്റ​യ​ടി​ക്ക് 850 രൂ​പ അ​ധി​കം ന​ൽ​കേ​ണ്ടി വ​രും. കൂ​ടാ​തെ അ​ഞ്ച് കി​ലോ സി​ലി​ണ്ട​ർ ക​ണ​ക്ഷ​നാ​യി 450 രൂ​പ​യും അ​ധി​കം ന​ൽ​കേ​ണ്ടി വ​രും.

Related posts

കാലാവസ്ഥാ പ്രമേയം എതിര്‍ത്ത് ഇന്ത്യ ; രക്ഷാസമിതി പ്രമേയം പാസായില്ല

Aswathi Kottiyoor

പായത്തെ സാംസ്‌ക്കാരിക കൂട്ടായ്മ്മയായ കതിരിന്റെ പ്രഭാഷണ പരമ്പര

Aswathi Kottiyoor

മാലിന്യ സംസ്‌കരണ പദ്ധതി രേഖ പ്രകാശനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox