23.8 C
Iritty, IN
September 29, 2024
  • Home
  • Kerala
  • ക്ലീൻ കേരള ഒന്നരമാസത്തിനിടെ ശേഖരിച്ചത്‌ 1235 ടൺ പ്ലാസ്‌റ്റിക്‌
Kerala

ക്ലീൻ കേരള ഒന്നരമാസത്തിനിടെ ശേഖരിച്ചത്‌ 1235 ടൺ പ്ലാസ്‌റ്റിക്‌

മഴക്കാല പൂർവ ശുചീകരണത്തിൽ ഒന്നരമാസത്തിനിടെ ശേഖരിച്ചത്‌ 1235 ടൺ പ്ലാസ്‌റ്റിക്‌ മാലിന്യം. ക്ലീൻകേരള കമ്പനി ജില്ലയിലെ 60 തദ്ദേശ സ്ഥാപനങ്ങളിൽനിന്നാണ്‌ പ്ലാസ്‌റ്റിക്‌ ശേഖരിച്ചത്‌. 659.44 ടൺ പുനഃചംക്രമണ യോഗ്യമല്ലാത്ത മാലിന്യവും 428.94 ടൺ പുനഃചംക്രമണ യോഗ്യമായ മാലിന്യവും 147.07 ടൺ ചില്ലുമാണ്‌ ശേഖരിച്ച്‌ സംസ്‌കരണത്തിനായി അയച്ചത്‌.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാലിന്യം ശേഖരിച്ച് സംസ്കരിച്ച ജില്ലയും കണ്ണൂരാണ്‌. പുനഃചംക്രമണ യോഗ്യമായ പ്ലാസ്റ്റിക് ഏറ്റവും കൂടുതൽ ശേഖരിക്കുന്ന ജില്ല, ഏറ്റവും കൂടുതൽ ആർആർഎഫ് -പ്രവർത്തിക്കുന്ന ജില്ല, ഏറ്റവും കൂടുതൽ തരംതിരിവ് നടക്കുന്ന തദ്ദേശ സ്ഥാപനമുള്ള ജില്ല, സർക്കാർ മാലിന്യ ശേഖരണ കലണ്ടർ കൃത്യമായി പാലിക്കുന്ന ജില്ലയുമാണ്‌ കണ്ണൂർ. ശേഖരണത്തിനും സംസ്കരണ പ്രവർത്തനത്തിനുമായി ഗോഡൗണും ക്ലീൻ കേരള ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും സഹായത്തോടെ മാലിന്യ നിർമാർജനത്തിനായി മാലിന്യ സംസ്കരണ മേഖല തയ്യാറായതായി ജില്ലാ മാനേജർ ആശംസ് ഫിലിപ്പ് അറിയിച്ചു.

Related posts

മെയ് 30ന് സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ്

Aswathi Kottiyoor

കാണാനില്ലെന്ന പരാതികളില്ല’; ബോട്ടപകടത്തില്‍ മരണസംഖ്യ ഉയരില്ലെന്ന വിലയിരുത്തലില്‍ അധികൃതര്‍. താനൂര്‍: താനൂര്‍ ബോട്ടപകടത്തില്‍ 22 പേരുടെ മരണം

Aswathi Kottiyoor

സി​ൽ​വ​ർ​ലൈ​ൻ പ​ഠ​ന​ത്തി​ൽ പ്ര​ശ്നം ക​ണ്ടെ​ത്തി​യാ​ൽ പ​രി​ഹ​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox