27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഗ്ലോബൽ സ്റ്റാർട്ടപ്‌ ഇക്കോസിസ്റ്റം : കേരളം ഏഷ്യയിൽ ഒന്നാമത്‌ ; സ്റ്റാർട്ടപ്‌ രംഗത്ത്‌ സർക്കാർ ഇടപെടലിനുള്ള അംഗീകാരം
Kerala

ഗ്ലോബൽ സ്റ്റാർട്ടപ്‌ ഇക്കോസിസ്റ്റം : കേരളം ഏഷ്യയിൽ ഒന്നാമത്‌ ; സ്റ്റാർട്ടപ്‌ രംഗത്ത്‌ സർക്കാർ ഇടപെടലിനുള്ള അംഗീകാരം

ഗ്ലോബൽ സ്റ്റാർട്ടപ്‌ ഇക്കോസിസ്റ്റം റിപ്പോർട്ടിൽ (ഇഎസ്‌ഇആർ) കേരളം ഏഷ്യയിൽ ഒന്നാമതെത്തിയത്‌ സ്റ്റാർട്ടപ്‌ മേഖലയിലെ സർക്കാർ ഇടപെടലിനുള്ള വലിയ അംഗീകാരമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ടാലന്റ്‌ റാങ്കിങ്‌ വിഭാഗത്തിൽ ഏഷ്യയിൽ ഒന്നാം സ്ഥാനവും ആഗോഗളതലത്തിൽ നാലാം സ്ഥാനവുമാണ്‌ കേരളം കരസ്ഥമാക്കിയത്‌.

സാങ്കേതിക പ്രതിഭകളെ നിയമിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള കഴിവാണ് റിപ്പോർട്ട് പരിശോധിച്ചത്. സ്റ്റാർട്ടപ്പുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണയും ഒരുക്കുന്ന പശ്ചാത്തലസൗകര്യങ്ങളുമാണ് വളർച്ചയ്‌ക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കോവിഡ് മഹാമാരിയുടെ ദുരിതങ്ങൾക്കിടയിലും കേരളമുണ്ടാക്കിയ മുന്നേറ്റത്തെ പ്രത്യേകം അഭിനന്ദിച്ചു. സർക്കാർ പിന്തുണയും ആകർഷകമായ ഇൻസന്റീവുകളും സംസ്ഥാനത്ത് സ്റ്റാർട്ടപ്‌ ഇക്കോസിസ്റ്റം തഴച്ചുവളരാൻ സഹായിച്ചതായും റിപ്പോർട്ട് പറയുന്നു.

മൂവായിരത്തറുനൂറോളം സ്റ്റാർട്ടപ്പുകളെയാണ്‌ സർക്കാർ വളർത്തിക്കൊണ്ടുവന്നത്‌. 2026ൽ 15,000 സ്റ്റാർട്ടപ്പുകൂടി ആരംഭിക്കുകയാണ്‌ ലക്ഷ്യം. കേരളത്തിലെ സ്റ്റാർട്ടപ്‌ മേഖല ശരിയായ ദിശയിൽ മുന്നോട്ടുപോകുന്നു എന്ന ഉറപ്പാണ് ഈ ബഹുമതി നാടിനു നൽകുന്നതെന്നും മുഖ്യമന്ത്രി ഫെയ്‌സ്‌ ബുക്കിൽ കുറിച്ചു.

Related posts

സൂക്ഷിക്കണം, യുപിഐ ഇടപാടുകൾ കുരുക്കിലാക്കാം

Aswathi Kottiyoor

പുതുക്കിയ സബ്സിഡിയിൽ സംസ്ഥാനത്ത് ധാന്യവിതരണം 6 മുതൽ

Aswathi Kottiyoor

*സിഡ്നിയിൽ ഒമിക്രോൺ സാമൂഹിക വ്യാപനം; ജാഗ്രതയിൽ ഓസ്ട്രേലിയ.*

Aswathi Kottiyoor
WordPress Image Lightbox