24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ആറളം ഫാമിൽ ആനമതിൽ തന്നെ വേണം; എകെഎസ്‌ കലക്‌ട്രേറ്റ്‌ മാർച്ച്‌ 20ന്‌
Iritty

ആറളം ഫാമിൽ ആനമതിൽ തന്നെ വേണം; എകെഎസ്‌ കലക്‌ട്രേറ്റ്‌ മാർച്ച്‌ 20ന്‌

ഇരിട്ടി : ആറളം ഫാമിൽ ആനമതിൽ തന്നെ നിർമ്മിക്കണമെന്നാവശ്യപ്പെട്ട്‌ 20ന്‌ ആളറം ഫാമിലെ ആദിവാസി കുടുംബങ്ങളെ അണിനിരത്തി കലക്‌ട്രേറ്റ്‌ മാർച്ച്‌ നടത്താൻ ഫാമിൽ ചേർന്ന ആദിവാസിക്ഷേമസമിതി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
ഒന്നാം പിണറായി സർക്കാർ ഫാമിൽ ആന മതിൽ നിർമ്മിക്കാൻ 22 കോടി രൂപ അനുവദിക്കുകയും നിർമ്മാണത്തിന്‌ പൊതുമരാമത്ത് വകുപ്പിന് 11 കോടി രൂപ ആദ്യഗഡുവായി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് കൈമാറുകയും ചെയ്തിരുന്നു. പ്രവൃത്തി തുടങ്ങാനിരിക്കെ ആന മതിലിന്‌ പകരം തൂക്കുവേലി മതിയെന്ന ഹൈക്കോടതി ഉത്തരവ് മേഖലയിൽ കനത്ത പ്രതിഷേധമുണ്ടാക്കി. നിയമ പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിച്ച്‌ ഫാമിൽ ആന മതിൽ തന്നെ നിർമ്മിക്കണം. ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം. ജില്ലയിലെ ഭൂരഹിതരായ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും വീടും ഭൂമിയും നൽകണം. ഈ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ കലക്‌ട്രേറ്റ്‌ മാർച്ച്‌. യോഗത്തിൽ എകെഎസ്‌ സംസ്ഥാന ജോയന്റ്‌ സെക്രട്ടറി പി. കെ. സുരേഷ് ബാബു, ജില്ലാ സെക്രട്ടറി കെ. മോഹനൻ, ടി. സി. ലക്ഷ്മി, എൻ. ശ്രീധരൻ എന്നിവർ സംസാരിച്ചു.

Related posts

ഇരിട്ടി മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു ആശങ്കയോടെ ഇരിട്ടി നഗരസഭയും എട്ട് പഞ്ചായത്തുകളും

അശ്വിനികുമാർ ബലിദാന ദിനം – പുഷ്പാർച്ചനയും പൊതുയോഗവും നടത്തി

Aswathi Kottiyoor

ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്കരണത്തിനായുള്ള കമ്മീഷൻ ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ സിറ്റിംഗ് നടത്തി.

Aswathi Kottiyoor
WordPress Image Lightbox