23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • കർക്കിടക വാവ് ബലിക്ക്‌ വിപുലമായ സൗകര്യമൊരുക്കും: കെ രാധാകൃഷ്ണൻ
Kerala

കർക്കിടക വാവ് ബലിക്ക്‌ വിപുലമായ സൗകര്യമൊരുക്കും: കെ രാധാകൃഷ്ണൻ

കോവിഡ് പ്രശ്നങ്ങളെ തുടർന്ന് രണ്ട് വർഷമായി മുടങ്ങിയ കർക്കിടക വാവ് ബലി വിപുലമായി നടത്താൻ ഉന്നതതല യോഗം തീരുമാനിച്ചു. സുരക്ഷാ സൗകര്യങ്ങളോടെ ഹരിത ചട്ടങ്ങൾ പാലിച്ച്‌ ചടങ്ങുകൾ നടത്താനാണ് തീരുമാനം.

ആലുവ, തിരുവല്ലം, വർക്കല, കൊല്ലം, തിരുനെല്ലി ഉൾപ്പെടെയുള്ള ചെറുതും വലുതുമായ കേന്ദ്രങ്ങളിൽ വിവിധ സൗകര്യങ്ങളും സുരക്ഷയും ഒരുക്കും. യാത്രാ സൗകര്യങ്ങൾ, മെഡിക്കൽ , ആംബുലൻസ്, ലൈഫ് ഗാർഡ്, ഫയർഫോഴ്സ് തുടങ്ങി എല്ലാ വിധ ആവശ്യ സേവനങ്ങളും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകി. പ്രധാന ബലി തർപ്പണ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് അതാത് ജില്ലാ കലക്ടർമാരെയും യോഗം ചുമതലപ്പെടുത്തി.

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വിളിച്ച യോഗത്തിൽ മന്ത്രി ആന്റണി രാജു , തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ. കെ അനന്തഗോപൻ , ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

ഏതു പാതിരായ്ക്കും സ്ത്രീകൾ പേടിക്കേണ്ട, കൊച്ചിയിൽ ഷീ ​ലോ​ഡ്ജ് ഒരുങ്ങുന്നു

Aswathi Kottiyoor

പത്തനംതിട്ടയിൽ പേവിഷബാധയേറ്റ പെൺകുട്ടി മരിച്ചു.

Aswathi Kottiyoor

മം​ഗ​ളൂ​രു​വി​ല്‍ നി​ന്നും ബാം​ഗ​ളൂ​രി​ലേ​ക്ക് ഇ​നി ചി​ല്ലു​കൊ​ട്ടാ​ര​ത്തി​ലെ ട്രെ​യി​ന്‍ യാ​ത്ര

Aswathi Kottiyoor
WordPress Image Lightbox