21.9 C
Iritty, IN
November 22, 2024
  • Home
  • kannur
  • എസ്എസ്എൽസി പരീക്ഷയിൽ കണ്ണൂർ ജില്ല വീണ്ടും ഒന്നാമത്
kannur

എസ്എസ്എൽസി പരീക്ഷയിൽ കണ്ണൂർ ജില്ല വീണ്ടും ഒന്നാമത്

എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണയും ഒന്നാം സ്ഥാനം നേടി കണ്ണൂർ ജില്ല. 99. 76 ശതമാനമാണ് വിജയം. ജില്ലയിലെ 212 സ്‌കൂളുകളിൽ നിന്ന് 35, 899 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. തുടർച്ചയായ രണ്ടാം വർഷവും നേടിയ വിജയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ നേതൃത്വത്തിൽ ലഡു വിതരണം ചെയ്തു ആഘോഷിച്ചു. നവാഗതരെ സ്വീകരിക്കാൻ ജില്ലയിലെ വിദ്യാലയങ്ങൾ സജ്ജമാണെന്നും അധിക ബാച്ചുകൾ വേണ്ട സാഹചര്യത്തിൽ സർക്കാറിനോട് ആവശ്യപ്പെടുമെന്നും പ്രസിഡണ്ട് അറിയിച്ചു.
ജില്ലാ പഞ്ചായത്തിന് മുന്നിൽ നടന്ന പരിപാടിയിൽ ഡിഡിഇ കെ ബിന്ദു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ഇ. എൻ സതീഷ് ബാബു എന്നിവർ പങ്കെടുത്തു.

Related posts

ഒന്നുമുതൽ ഒമ്പതുവരെ 2.9 ലക്ഷം കുട്ടികൾ സ്‌കൂളിലേക്ക്‌

Aswathi Kottiyoor

കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളും ഇനി സർക്കാരിന് നല്കാം

Aswathi Kottiyoor

തില്ലങ്കേരി ഗവ.യു പി സ്‌കൂള്‍ ഭൂമിയിൽ നിന്നും ബോംബ് ശേഖരം കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox