25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കല്ലുവാതുക്കൽ മദ്യദുരന്തം: മണിച്ചന് മോചനം
Kerala

കല്ലുവാതുക്കൽ മദ്യദുരന്തം: മണിച്ചന് മോചനം

കല്ലുവാതുക്കൽ മദ്യദുരന്തക്കേസ് പ്രതി മണിച്ചനെ അടക്കം 33 പേരുടെ ശിക്ഷ ഇളവ് ചെയ്യാനുള്ള സർക്കാർ ശിപാർശയിൽ ഗവർണർ ഒപ്പുവച്ചു. 22 വർഷത്തിന് ശേഷമാണ് മണിച്ചൻ ജയിൽ മോചിതനാകുന്നത്.

അതേസമയം, 20 ലക്ഷം രൂപ പിഴയടച്ചാൽ മാത്രമേ മണിച്ചന് ജയിൽ മോചനം സാധ്യമാകുകയുള്ളൂ. തടവുശിക്ഷ മാത്രമാണ് ഇളവ് നൽകിയതെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു. വിട്ടയയ്ക്കുന്നവർ അടുത്ത നാല് വർഷം മറ്റ് കേസുകളിൽ പ്രതിയാകരുതെന്ന നിർദേശവുമുണ്ട്.

2000 ഒക്ടോബര്‍ 21നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ ദുരന്തം ഉണ്ടായത്. 31 പേര്‍ മരിച്ചു , ആറ് പേര്‍ക്ക് കാഴ്ച പോയി, 150 പേര്‍ ചികിത്സ തേടി. മണിച്ചന്‍ വീട്ടിലെ ഭൂഗര്‍ഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്.

മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009ല്‍ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചന്‍ 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കി. മണിച്ചന്‍റെ സഹോദരന്മാര്‍ക്ക് ശിക്ഷയിളവ് നല്‍കി മോചിപ്പിച്ചിരുന്നു.

Related posts

തൊഴിൽ തർക്ക പരിഹാരത്തിൽ 29.61% വർധന

Aswathi Kottiyoor

ഡിജിറ്റൽ റീസർവേ: ജില്ലയിലെ ഡ്രോൺ സർവേക്ക് വെള്ളിയാഴ്ച കണ്ണൂരിൽ തുടക്കമാവും

Aswathi Kottiyoor

ക്ലാസ് കട്ടാക്കി കറങ്ങണ്ട; പൊലീസ് പിന്നാലെയുണ്ട്

Aswathi Kottiyoor
WordPress Image Lightbox