23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മുഖ്യമന്ത്രി ഇന്ന് കണ്ണൂരില്‍: കറുത്ത മാസ്ക്കിന് വിലക്ക്, കനത്ത സുരക്ഷ
Kerala

മുഖ്യമന്ത്രി ഇന്ന് കണ്ണൂരില്‍: കറുത്ത മാസ്ക്കിന് വിലക്ക്, കനത്ത സുരക്ഷ

മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍. കരിമ്ബം ഇടിസിയിലുള്ള കില ക്യാംപസില്‍ ആരംഭിക്കുന്ന രാജ്യാന്തര നേതൃപഠന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കാനാണ് പിണറായി വിജയന്‍ തളിപ്പറമ്ബില്‍ എത്തുന്നത്.

ജില്ലയിലുള്ള മുഖ്യമന്ത്രിക്കായി കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്.

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി സിറ്റി, റൂറല്‍ പരിധിയിലെ പൊലീസുകാരെയും ഉദ്യോഗസ്ഥരെയും മുഴുവനായി ഉപയോഗപ്പെടുത്തും. 9 മുതല്‍ 12 വരെ തളിപ്പറമ്ബില്‍ ഗതാഗതം നിരോധിച്ചേക്കും. ചടങ്ങില്‍ കറുത്ത മാസ്ക് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഉത്തര മേഖല ഡിഐജി രാഹുല്‍ ആര്‍.നായര്‍ സുരക്ഷയ്ക്കു മേല്‍നോട്ടം വഹിക്കും. സിറ്റി പൊലീസ് കമ്മിഷണര്‍, റൂറല്‍ എസ്പി എന്നിവരുടെ നേതൃത്വത്തില്‍ 5 ഡിവൈഎസ് പിമാര്‍, 15 ഇന്‍സ്പെക്ടര്‍മാര്‍, 45 എസ്‌ഐമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

അതേസമയം പിണറായി വിജയനെതിരെ രാത്രിയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. കണ്ണൂരിലേക്ക് മടങ്ങും വഴി വടകരയിലാണ് പ്രതിഷേധം ഉണ്ടായത്. ഇവിടെ വച്ച്‌ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പത്ത് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം യൂത്ത് ലീഗ് പ്രവര്‍ത്തകരും കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചു.

Related posts

യാത്രക്കാർ ശ്രദ്ധിക്കുക; ട്രെയിൻ സമയങ്ങളിൽ മാറ്റം

ലിംഗവിവേചനമില്ലാത്ത സമൂഹം വളർന്ന് വരണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

വിട ചൊല്ലാൻ പുതുപ്പള്ളി ; സംസ്കാരം ഇന്ന് പകൽ 3.30ന് പുതുപ്പള്ളി സെന്റ് ജോർജ് 
ഓർത്തഡോക്സ് വലിയ പള്ളിയിൽ

Aswathi Kottiyoor
WordPress Image Lightbox