22.5 C
Iritty, IN
September 8, 2024
  • Home
  • Iritty
  • ഇരിട്ടി നഗരത്തിൽ സ്വകാര്യ വാഹന പാർക്കിങ്ങിന്‌ 10 മുതൽ കർശന നിയന്ത്രണം
Iritty

ഇരിട്ടി നഗരത്തിൽ സ്വകാര്യ വാഹന പാർക്കിങ്ങിന്‌ 10 മുതൽ കർശന നിയന്ത്രണം

ഇരിട്ടി: ഇരിട്ടി നഗരത്തിലെ ഗതാഗതക്കുരുക്കിനും കാല്നടയാത്രികർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വാഹന പാർക്കിങ്ങിന് ജൂൺ 10 മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ നഗരസഭയും മോട്ടോർ വാഹന വകുപ്പും തീരുമാനിച്ചു. ടൗണിൽ എത്തുന്ന സ്വകാര്യ വാഹനങ്ങൾക്കായി ഇരിട്ടി പഴയപാലം പള്ളി പരിസരത്ത് സഗരസഭയുടെ അധീനതയിലുള്ള സ്ഥലം സ്വകാര്യ വാഹനങ്ങർക്ക് പാർക്കിംങ്ങ് ഏരിയായി നിശ്ചയിച്ചിട്ടുണ്ട്. ജൂൺ 10 മുതൽ നിശ്ചിത തുക ഫീസ് ഈടാക്കി കൊണ്ട് പ്രസ്തുത സംവിധാനം നടപ്പിലാക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. ജൂൺ 11 മുതൽ നഗരത്തിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന നിയമം സെക്ഷൻ 122 പ്രകാരം കർശ്ശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് ഇരിട്ടി നഗരസഭ ചെയർപേഴ്സണും ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി ചെയർമാൻ കെ. ശ്രീലതയും കൺവീനർ ഇരിട്ടി ആർ ടി ഒ എ.സി. ഷീബയും അറിയിച്ചു.

Related posts

ചിങ്ങപ്പൊലിക്ക്‌ ആറളത്ത് തുടക്കം

Aswathi Kottiyoor

കാർഷിക മേഖലയ്ക്ക് പ്രത്യേക ബഡ്ജറ്റ് വേണം – ജോയി കൊന്നക്കൽ

Aswathi Kottiyoor

പടിയൂർ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി; ആദ്യഘട്ട പ്രവ്യത്തി ഉദ്ഘാടനം 17ന്

Aswathi Kottiyoor
WordPress Image Lightbox