22.2 C
Iritty, IN
September 28, 2024
  • Home
  • Kerala
  • പായം ,ആറളം പഞ്ചായത്തുകളിൽ വികസന സെമിനാർ നടത്തി
Kerala

പായം ,ആറളം പഞ്ചായത്തുകളിൽ വികസന സെമിനാർ നടത്തി


ഇരിട്ടി: ജനകീയ പങ്കാളിത്തോടെ നടത്തുന്ന വികസന പദ്ധതികളുടെ ഭാഗമായി 2022- 23 വർഷത്തിൽ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് ആറളത്തും പായത്തും സെമിനാർ നടത്തി. പായം പഞ്ചായത്തു തല വികസന സെമിനാർ മാടത്തിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി രജനി അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ മുഖ്യാതിഥിയായി. പഞ്ചായത്ത് സെക്രട്ടറി ടി. ഡി. തോമസ് 2021-22 വാർഷിക പദ്ധതി അവതരണവും വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പി.എൻ. ജെസി 2022-23 വർഷത്തെ കരട് പദ്ധതി അവതരണവും നടത്തി. വൈസ് പ്രസിഡന്റ് വിനോദ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എൻ. പത്മാവതി, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ഹമീദ് കണിയാട്ടിയിൽ , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷിജി നടുപറമ്പിൽ, മേരി റെജി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ. അശോകൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മുജീബ് കുഞ്ഞിക്കണ്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ വി. പ്രമീള, ഷൈജൻ ജേക്കബ്, സ്മിത രജിത്ത് എന്നിവർ സംസാരിച്ചു.
ആറളം ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ഗ്രാമ പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. പി. രാജേഷ് അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ മുഖ്യാതിഥിയായി. പഞ്ചായത്ത് സെക്രട്ടറി വി. രാമചന്ദ്രൻ 2021-22 വാർഷിക പദ്ധതി അവലോകനവും, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോസഫ് അന്ത്യാംകുളം 2022-23 വർഷത്തെ കരട് പദ്ധതി അവതരണവും നടത്തി. വൈസ് പ്രസിഡന്റ് കെ. ജെ. ജെസിമോൾ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷിജി നടുപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വത്സ ജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഇ. സി. രാജു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വൈ. വൈ. മത്തായി, സിഡിഎസ് ചെയർപേഴ്‌സൺ സുമദിനേശൻ, അസിസ്റ്റന്റ് സെക്രട്ടറി പി .വി. സോമൻ എന്നിവർ സംസാരിച്ചു

Related posts

4300 ആപ്ത മിത്ര വളണ്ടിയർമാർ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി

Aswathi Kottiyoor

ബാങ്ക് വായ്പ കുടിശ്ശിക അദാലത്ത് നാളെ മുതൽ

Aswathi Kottiyoor

28 വർഷത്തെ സേവനം തുണ്ടിയിൽ ദേവസ്യ പടിയിറങ്ങുന്നു.

Aswathi Kottiyoor
WordPress Image Lightbox