24.4 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • നവദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കണ്ടെയ്നർ ലോറി ഇടിച്ചു; യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി,ദാരുണാന്ത്യം
Uncategorized

നവദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കണ്ടെയ്നർ ലോറി ഇടിച്ചു; യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി,ദാരുണാന്ത്യം


തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന നവ വധുവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കണ്ടെയ്നര്‍ ലോറി ഇടിച്ചു കയറുകയായിരുന്നു. കൊല്ലം കൊട്ടറ സ്വദേശി കൃപ മുകുന്ദൻ ആണ് മരിച്ചത്. ഭർത്താവ് അഖിൽ ജിത്തിനും അപകടത്തിൽ പരിക്കേറ്റു. തിരുവനന്തപുരത്ത് ജോലി സംബന്ധമായ ആവശ്യത്തിന് പോയി മടങ്ങുകയായിരുന്നു കൃപയും ഭർത്താവ് അഖിൽ ജിത്തും.

ആറ്റിങ്ങൽ മാമം ദേശീയ പാതയിൽ വച്ച് ഇരുവരും സഞ്ചരിച്ച സ്കൂട്ടറിന്‍റെ പിന്നിൽ കണ്ടയ്നെ‌ർ ലോറി ഇടിക്കുകയായിരുന്നു. തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ തലയിലൂടെ കണ്ടെയ്നർ കയറി ഇറങ്ങി. ഗുരുതര പരിക്കേറ്റ കൃപ തൽക്ഷണം മരിച്ചു. ഭർത്താവ് അഖിൽജിത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര ബാർ കൗൺസിലിലെ അഭിഭാഷകയാണ് കൃപ. ആഗസ്റ്റ് 21 ന് ആയിരുന്നു ഇവരുടെ വിവാഹം. .

Related posts

ദുബൈയില്‍ കെട്ടിടത്തില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

Aswathi Kottiyoor

പുൽപ്പള്ളിയിൽ യുവാവ് തല്ക്കടിയേറ്റ് മരിച്ച സംഭവം; പിതാവ് കസ്റ്റഡിയിൽ

Aswathi Kottiyoor

10 ഗിയറുകൾ, ‘ഗുണ്ടാ ലുക്കിൽ’ ചൈന്നൈയിൽ ഒരു ട്രക്കിനകത്ത് പുത്തൻ എൻഡവർ; ഫോർച്യൂണറിന്‍റെ വലിയ ശത്രു!

Aswathi Kottiyoor
WordPress Image Lightbox