27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നികുതി കുടിശിക തീർപ്പാക്കാൻ ആംനെസ്റ്റി പദ്ധതി: വ്യാപാരികൾക്ക് ഓൺലൈനായി അപേക്ഷിക്കാം
Kerala

നികുതി കുടിശിക തീർപ്പാക്കാൻ ആംനെസ്റ്റി പദ്ധതി: വ്യാപാരികൾക്ക് ഓൺലൈനായി അപേക്ഷിക്കാം

ചരക്ക് സേവന നികുതി നിയമം നിലവിൽ വരുന്നതിനു മുൻപുണ്ടായിരുന്ന നികുതി നിയമങ്ങൾ പ്രകാരമുള്ള നികുതി കുടിശികകൾ തീർപ്പാക്കുന്നതിനായി ബഡ്ജറ്റിൽ പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതിയിലേക്ക് വ്യാപാരികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
കേരള മൂല്യവർദ്ധിത നികുതി, കേന്ദ്ര വിൽപന നികുതി, കാർഷികാദായ നികുതി, പൊതു വിൽപന നികുതി, ആഡംബര നികുതി, സർചാർജ്, എന്നീ നിയമങ്ങൾ പ്രകാരമുള്ള കുടിശികകൾക്ക് പദ്ധതി പ്രകാരം ഓപ്ഷൻ സമർപ്പിക്കാം. പിഴയിലും പലിശയിലും 100 ശതമാനം ഇളവ് ലഭിക്കും. കേരള പൊതു വിൽപന നികുതി നിയമപ്രകാരം 2005 നു ശേഷമുള്ള കുടിശികക്ക് പിഴ മാത്രമേ ഒഴിവാക്കിയിട്ടുള്ളു. കുടിശിക ഒരുമിച്ച് അടയ്ക്കുന്നവർക്ക് നികുതി കുടിശികയുടെ 40 ശതമാനവും തവണകളായി അടയ്ക്കുന്നവർക്ക് 30 ശതമാനവും ഇളവ് ലഭിക്കും. അപ്പീൽ നിലവിലുള്ള കേസുകൾക്കും ആംനെസ്റ്റി ബാധകമാണ്.
വ്യാപാരികളുടെ കുടിശിക വിവരങ്ങൾ ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ് സൈറ്റിൽ ലഭ്യമാണ്. ഓപ്ഷൻ സമർപ്പിക്കുന്നതിന് നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralataxes.gov.in സന്ദർശിച്ച് ഒറ്റത്തവണ രജിസ്‌ട്രേഷൻ എടുക്കണം. വാർഷികാടിസ്ഥാനത്തിൽ കണക്കാക്കി ഒരോ വർഷത്തേയ്ക്കും പ്രത്യേകം ഓപ്ഷൻ സമർപ്പിക്കാനും സൗകര്യമുണ്ട്. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണെങ്കിൽ വ്യാപാരികൾക്ക് ഓപ്ഷൻ സമർപ്പിക്കാം. തിരുത്തലുകൾ ആവശ്യമാണെങ്കിൽ തിരുത്തലുകൾ വരുത്തിയതിനു ശേഷം ഓപ്ഷൻ സമർപ്പിക്കാം. ഓപ്ഷൻ നികുതിനിർണയ അധികാരി പരിശോധിച്ച് അംഗീകരിച്ച ശേഷം ഓൺലൈനായി കുടിശിക അടയ്ക്കാം.

Related posts

കത്ത് വ്യാജമാണോ എന്ന് അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്

Aswathi Kottiyoor

എംഎൽഎ സച്ചിൻദേവും മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

Aswathi Kottiyoor

പെൺകുട്ടികളുടെ വിവാഹ പ്രായം കേന്ദ്രനീക്കത്തെ കരുതിയിരിക്കണം: കെ കെ ശൈലജ

Aswathi Kottiyoor
WordPress Image Lightbox