27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ‘തൊണ്ണൂറുകളേക്കാൾ ഭീകരമാണ്‌ കശ്‌മീരിലെ സ്ഥിതി ’ ; ഈ വർഷം കൊല്ലപ്പെട്ടത്‌ 18 പേർ
Kerala

‘തൊണ്ണൂറുകളേക്കാൾ ഭീകരമാണ്‌ കശ്‌മീരിലെ സ്ഥിതി ’ ; ഈ വർഷം കൊല്ലപ്പെട്ടത്‌ 18 പേർ

‘സർക്കാർ ഞങ്ങളെ ഉടൻ തിരിച്ചയക്കണം. തൊണ്ണൂറുകളേക്കാൾ ഭീകരമാണ്‌ കശ്‌മീരിലെ അവസ്ഥ. ദിനംപ്രതി നില വഷളാകുന്നു‌. താഴ്‌വരയിൽ ഏറ്റവും സുരക്ഷിതമെന്നു കരുതിയ ശ്രീനഗറിൽപ്പോലും ആക്രമണങ്ങളുണ്ടാകുന്നു’–- കശ്‌മീരി പണ്ഡിറ്റായ ആകാശ്‌ കൗളിന്റെ വാക്കുകൾ ബിജെപി ഭരണത്തിൽ കശ്‌മീരിലെ സുരക്ഷാസ്ഥിതി എത്രമേൽ തകർക്കപ്പെട്ടെന്ന്‌ വ്യക്തമാക്കുന്നു. നാലുദിവസത്തിനകം പ്രദേശവാസികളല്ലാത്ത മൂന്നുപേരെ ഭീകരർ തിരഞ്ഞുപിടിച്ച്‌ വധിച്ചതോടെ കശ്‌മീരിലെങ്ങും ഭീതി പടരുന്നു.

തിരഞ്ഞുപിടിച്ചുള്ള കൊലപാതകങ്ങൾ തടയാൻ സർക്കാരിനായില്ലെങ്കിൽ തൊണ്ണൂറുകളിൽ ഇവിടെ പിടിച്ചുനിന്നവർക്കുപോലും നാടുവിടേണ്ടിവരുമെന്ന്‌ നാട്ടുകാര്‍ പറയുന്നു. ഈ വർഷം കശ്‌മീരിൽ ഇതുവരെ 18 പേരെയാണ്‌ ഭീകരർ തിരഞ്ഞുപിടിച്ച്‌ വധിച്ചത്‌. മേയിൽമാത്രം ഏഴുപേർ.

കശ്‌മീരിൽ സമാധാനം പുനഃസ്ഥാപിക്കാനെന്ന പേരിൽ 2019ൽ കേന്ദ്രസർക്കാർ പ്രത്യേക പദവി എടുത്തുകളഞ്ഞതുമുതൽ സ്ഥിതി ഗുരുതരമായി. പാക്‌ പിന്തുണയുള്ള ഭീകരർ ഏതുനിമിഷവും എവിടെയും ആക്രമണം നടത്തുമെന്ന സ്ഥിതി. സുരക്ഷയൊരുക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടതോടെ പ്രധാനമന്ത്രിയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ജോലി ലഭിച്ചവർപോലും സമരത്തില്‍. ലഫ്‌. ഗവർണറും ആഭ്യന്തരമന്ത്രാലയവും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ടുപോകുന്നതും സമാധാന ശ്രമങ്ങളെ പിന്നോട്ടടിക്കുന്നു.

Related posts

വ​ന്യ​ജീ​വി ആ​ക്ര​മ​ണ ന​ഷ്ട​പ​രി​ഹാ​രം: അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​ൻ വ​ഴി

Aswathi Kottiyoor

അഗ്നി സേവാ മെഡൽ നേടി അശോകൻ എൻ. ജി

Aswathi Kottiyoor

അരൂർ- തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണം: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

Aswathi Kottiyoor
WordPress Image Lightbox