27.8 C
Iritty, IN
July 2, 2024
  • Home
  • Kerala
  • സ്വയം തൊഴിൽ: വരുമാന പരിധി 5 ലക്ഷമാക്കി
Kerala

സ്വയം തൊഴിൽ: വരുമാന പരിധി 5 ലക്ഷമാക്കി

സ്വയം തൊഴിൽ സംരംഭക പദ്ധതിക്ക്‌ സംരംഭകന്റെ വാർഷിക വരുമാന പരിധി അഞ്ച് ലക്ഷമാക്കി. തൊഴിൽദായക സംരംഭങ്ങൾക്ക്‌ വരുമാനം പരിഗണിക്കാതെ ധനസഹായം നൽകും. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി വഴി നൽകേണ്ട സബ്‌സിഡി മാർഗരേഖയിലാണ്‌ ഈ നിർദേശം.

സബ്‌സിഡി ആനുകൂല്യത്തിന്‌ ഹാജരാക്കേണ്ട വരുമാന, ജാതി സർട്ടിഫിക്കറ്റുകളിലെ വ്യവസ്ഥ ഉദാരമാക്കും.
പലിശ സബ്‌സിഡി, സാങ്കേതികവിദ്യ കൈമാറ്റം, സാങ്കേതികവിദ്യ പുതുക്കൽ, കണ്ടുപിടിത്തം, പ്രതിസന്ധി തരണംചെയ്യൽ, പുനരുജ്ജീവനം, ഇൻക്യുബേഷൻ, സീഡ് സപ്പോർട്ട് ഫണ്ട്‌ തുടങ്ങിയ നൂതന ആശയങ്ങളും മാർഗരേഖയിലുണ്ട്‌. കൂടാതെ തൊഴിലും വരുമാനവും കണ്ടെത്താനുള്ള നൈപുണ്യ പരിശീലനത്തിനും മൈക്രോ സംരംഭങ്ങൾക്കും ധനസഹായം നൽകും.

വൃക്ക രോഗികൾക്ക് ആഴ്ചയിൽ 1000 രൂപ ക്രമത്തിൽ മാസവും 4000 രൂപ നൽകാൻ അനുമതിയായതായും തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ശാരീരിക – മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ധനസഹായത്തിന്‌ വരുമാന പരിധിയില്ല. ബഡ്‌സ് സ്‌കൂൾ സ്‌പെഷ്യൽ ടീച്ചർ, അസിസ്റ്റന്റ് ടീച്ചർ, ആയ, ഊരുകൂട്ട വളന്റിയർമാർ മുതലായവരുടെ വേതനം വർധിപ്പിക്കും.

വയോജനങ്ങൾക്ക് സഹായ ഉപകരണവും നൽകും. പട്ടികവർഗവിഭാഗങ്ങൾക്കുള്ള ആനുകൂല്യത്തിന്‌ വരുമാന പരിധിയില്ല. ഖരമാലിന്യ സംസ്‌കരണത്തോടൊപ്പം ദ്രവമാലിന്യ സംസ്‌കരണത്തിനും ധനസഹായം ഉറപ്പാക്കും. സെപ്റ്റിക് ടാങ്ക് സ്ഥാപിക്കാനും വരുമാന പരിധിയില്ലാതെ സഹായം നൽകുമെന്നും മാർഗരേഖ വ്യവസ്ഥ ചെയ്യുന്നു.

Related posts

പേരാവൂർ മേൽമുരിങ്ങോടി ഉപതിരഞ്ഞെടുപ്പ്; മത്സര രംഗത്ത് അപരന്മാരടക്കം അഞ്ചു പേർ

Aswathi Kottiyoor

കേരളം സമ്പൂർണ പുനരുപയോഗ ഊർജ സംസ്ഥാനമാകും : മുഖ്യമന്ത്രി.*

Aswathi Kottiyoor

മഴ ശക്തമാകും, ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം; മണിക്കൂറില്‍ 50 കി.മീ വേഗത്തില്‍ കാറ്റിനും സാധ്യത

Aswathi Kottiyoor
WordPress Image Lightbox