24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • ആമ്പുലൻസിലിടിച്ച ലോറിയുടെ ഡ്രൈവർ രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ കിണറ്റിൽ വീണു
kannur

ആമ്പുലൻസിലിടിച്ച ലോറിയുടെ ഡ്രൈവർ രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ കിണറ്റിൽ വീണു

പേരാവൂർ : ആമ്പുലൻസിൽ ഇടിച്ച് അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവർ ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കിണറ്റിൽ വീണു.മണത്തണ അയോത്തും ചാലിൽ തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം.

കൊട്ടിയൂർ പി. എച്ച്സിയിലേക്ക് പോകുകയായിടുന്ന 108 ആംബുലൻസിലാണ് ലോറി ഇടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.മാന്തോട്ടം കോളനിയിലെ ബബിത്ത് ഓടിച്ച ലോറിയാണ് അപകടമുണ്ടാക്കിയത്.

അപകടം നടന്നയുടൻ ഓടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപത്തെ വീട്ടു കിണറ്റിലാണ് ഇയാൾ വീണത്. വിവരമറിയിച്ചതിനെ തുടർന്ന് പേരാവൂർ പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. ഇതിനിടെ നാട്ടുകാർ തന്നെ കിണറ്റിൽ വീണ ഡ്രൈവറെ കരയ്ക്ക് കയറ്റി.

Related posts

ബസ് യാത്രാ കൺസഷൻ: കാലാവധി നീട്ടി

Aswathi Kottiyoor

ചെ​ല​വു ക​ണ​ക്ക് പ​രി​ശോ​ധ​ന 26ന് ​ആ​രം​ഭി​ക്കും

Aswathi Kottiyoor

ഇന്ന് വാക്‌സിന്‍ നല്‍കുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍……………

Aswathi Kottiyoor
WordPress Image Lightbox