27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കാട്ടുപന്നിയെ കൊല്ലാന്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍; വനംവകുപ്പ് ഉത്തരവായി
Kerala

കാട്ടുപന്നിയെ കൊല്ലാന്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍; വനംവകുപ്പ് ഉത്തരവായി

കാട്ടുപന്നിയെ കൊല്ലാന്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് വനംവകുപ്പ് ഉത്തരവായി. ജനവാസ മേഖലകളില്‍ ജീവനും സ്വത്തിനും നാശംവരുത്തുന്ന കാട്ടുപന്നിയെ അനുയോജ്യ മാര്‍ഗങ്ങളിലൂടെ കൊല്ലാന്‍ പഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍, കോര്‍പറേഷന്‍ മേയര്‍ എന്നിവര്‍ക്ക് അനുമതി നല്‍കി . ഇവരെ ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡനായും മൂന്നിടങ്ങളിലെയും സെക്രട്ടറിമാരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായും നിയമിക്കും.

വിഷം, സ്ഫോടക വസ്തു എന്നിവയുടെ പ്രയോഗം, വൈദ്യുതി ഷോക്ക് എന്നീ മാര്‍ഗങ്ങളിലൂടെ കൊല്ലാന്‍ പാടില്ല. പൊതുജനങ്ങളുടെ അപേക്ഷയില്‍ ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡനും അധികാരമുള്ള ഉദ്യോഗസ്ഥനും കാട്ടുപന്നിയെ സ്വയംവേട്ടയാടി കൊല്ലാനോ അല്ലെങ്കില്‍ മറ്റാരെങ്കിലും മുഖേന കൊല്ലിക്കാനോ കാരണം വ്യക്തമാക്കി ഉത്തരവ് നല്‍കാം.

കൊല്ലുന്ന വേളയില്‍ മനുഷ്യജീവനും സ്വത്തിനും വളര്‍ത്തുമൃഗങ്ങള്‍ക്കും ഇതര വന്യജീവികള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. ജഡം ശാസ്ത്രീയമായി സംസ്‌കരിക്കണം. കൊല്ലുന്നവയുടെയും സംസ്‌കരിക്കുന്ന ജഡങ്ങളുടെയും വിവരങ്ങള്‍ ഇതിനായി തയ്യാറാക്കിയ രജിസ്റ്ററില്‍ തദ്ദേശ സ്ഥാപനങ്ങള്‍ എഴുതി സൂക്ഷിക്കണം. ജനജാഗ്രത സമിതികളുടെ സേവനം കാട്ടുപന്നിയെ കൊല്ലാനും സംസ്‌കാരിക്കാനും ഉപയോഗിക്കാം.

കാട്ടുപന്നിയെ കൊന്ന് ഇല്ലായ്മ ചെയ്യാനുള്ള അധികാരം ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡനും അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കൈമാറാനുള്ള അനുമതി ചീഫ് വൈല്‍ഡ് ലൈഫ് നല്‍കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉടന്‍ ഉത്തരവിറക്കുന്നതോടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തിലാകും.

Related posts

കേ​ര​ള​ത്തി​ൽ‌ കോ​വി​ഡ് വ​രാ​ത്ത നി​ര​വ​ധി​പ്പേ​രു​ണ്ട്, ഇ​തു​കൊ​ണ്ടാ​ണ് രോ​ഗം കൂ​ടു​ന്ന​ത്: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

10 ലക്ഷം തസ്‌തിക റദ്ദാക്കും , യുവജനങ്ങളെ വഞ്ചിച്ച്‌ കേന്ദ്രം

Aswathi Kottiyoor

പാലക്കയം തട്ട് വിനോദസഞ്ചാര കേന്ദ്രം നടത്തിപ്പിന് നൽകാനുള്ള നടപടിക്ക് സ്റ്റേ

Aswathi Kottiyoor
WordPress Image Lightbox