23.6 C
Iritty, IN
July 15, 2024
  • Home
  • Kerala
  • ആരാധനാലയങ്ങളിലെ ശബ്ദ നിയന്ത്രണം; നടപടി കര്‍ശനമാക്കാന്‍ ഡിജിപിക്ക് നിര്‍ദേശം
Kerala

ആരാധനാലയങ്ങളിലെ ശബ്ദ നിയന്ത്രണം; നടപടി കര്‍ശനമാക്കാന്‍ ഡിജിപിക്ക് നിര്‍ദേശം

ശബ്ദമലിനീകരണ ചട്ടത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കാന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.

ബാലാവകാശ കമ്മീഷന്‍ ശിപാര്‍ശയെ തുടര്‍ന്നാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കാന്‍ ഡി.ജി.പിയെ ചുമതലപ്പെടുത്തി. ഉത്സവ പറമ്ബുകളിലും മറ്റ് മതപരമായ ചടങ്ങുകളിലും ഈ നിയന്ത്രണം ബാധകമായിരിക്കും.

അമിത ശബ്ദത്തില്‍ ഉച്ചഭാഷിണികളും മറ്റ് വാദ്യോപകരണങ്ങളും ഉപയോഗിക്കുന്നത് കുട്ടികള്‍, വൃദ്ധര്‍, രോഗികള്‍ക്കും ആരോഗ്യ ഭീഷണിയുണ്ടാക്കുന്നെന്നായിരുന്നു ആരോപണം. നിലവില്‍ രാത്രി 10 മുതല്‍ രാവിലെ 6 വരെ അടച്ചിട്ട ഇടങ്ങളില്‍ അല്ലാതെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്ന് നിയമമുണ്ട്. അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നും നിയമമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. 2020ല്‍ പ്രാബല്യത്തില്‍ വന്ന ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ കേരളം ഇന്നും ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്ന് ബാലാവകാശ കമ്മീഷന്‍ പറഞ്ഞു.

ബാലാവകാശ കമ്മീഷന്‍ ശിപാര്‍ശ പ്രകാരം സര്‍ക്കാര്‍ വിശദമായ പരിശോധന നടത്തിയിരുന്നു. ശബ്ദ മലിനീകരണം സംബന്ധിച്ച്‌ കോടതി ഉത്തരവുകളും നിയമങ്ങളും ഉണ്ടെങ്കിലും പലയിടത്തും അത് പാലിക്കപ്പെടുന്നതായി കാണുന്നില്ല എന്നതായിരുന്നു പരിശോധനയ്ക്ക് ശേഷം സര്‍ക്കാരിന്റെ വിലയിരുത്തല്‍.

Related posts

സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം മെ​ച്ച​പ്പെ​ടു​ത്തും: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ഓണക്കിറ്റ് എല്ലാവർക്കുമില്ല, ആർക്കൊക്കെയെന്ന് തീരുമാനമായില്ല; ധനമന്ത്രി

Aswathi Kottiyoor

ആ​ദ്യ​ഘ​ട്ടം ക്ലാ​സ് ഉ​ച്ച​വ​രെ; മാ​ർ​ഗ​രേ​ഖ ത​യാ​ർ, മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി

Aswathi Kottiyoor
WordPress Image Lightbox