24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ പണം തട്ടിയതായി പരാതി
kannur

ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ പണം തട്ടിയതായി പരാതി

മട്ടന്നൂർ : ഓൺലൈൻ വ്യാപാര കമ്പനിയുടെ പേരിൽ പണം തട്ടിയതായി പരാതി. ഓൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോണിന്റെ ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 1250 രൂപ തട്ടിയെടുത്തത്.

പരിയാരത്തെ വി. രാഹുലിന്റെ വീട്ടിലെത്തിയ സംഘം സാധനം കൈമാറി ശേഷം പണം ഗൂഗിൾ പേ വഴി വാങ്ങുകയായിരുന്നു. വീട്ടിൽ ഇല്ലാതിരുന്ന ഇദ്ദേഹം ഒന്നും ഓർഡർ ചെയ്തിട്ടുണ്ടായിരുന്നില്ല.
തെറ്റിദ്ധരിച്ച് വീട്ടുകാർ പണം നൽകുകയായിരുന്നു. ആമസോണിന്റെതെന്ന് തോന്നിപ്പിക്കുംവിധം പായ്ക്ക് ചെയ്ത പൊതിയിൽ കീറത്തുണികൾ നിറച്ചാണ് തട്ടിപ്പ് നടത്തിയത്. വാനിലാണ് സംഘമെത്തിയത്. രാഹുലിന്റെ പരാതിയിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related posts

സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും സുപ്രീംകോടതി നിർദേശപ്രകാരമുള്ള സി സി ടി വി ക്യാമറകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി; 20 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലയിലെ കണ്ണവം പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം.

Aswathi Kottiyoor

ഇന്ന് കണ്ണൂർ ജില്ലയില്‍ 2482 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി… സമ്പര്‍ക്കത്തിലൂടെ 2324 പേര്‍ക്കും……….

Aswathi Kottiyoor

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ മ​ഴ​വെ​ള്ള പ്രശ്നം: ഡ്രെയ്നേ​ജ് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു .

Aswathi Kottiyoor
WordPress Image Lightbox