27.2 C
Iritty, IN
July 3, 2024
  • Home
  • Kottiyoor
  • കൊട്ടിയൂരിൽ രേവതി ആരാധനയ്‌ക്ക്‌ ആയിരങ്ങളെത്തി
Kottiyoor

കൊട്ടിയൂരിൽ രേവതി ആരാധനയ്‌ക്ക്‌ ആയിരങ്ങളെത്തി

വൈശാഖ മഹോത്സവച്ചടങ്ങിലെ പ്രധാന ആരാധനയായ രേവതി ആരാധന ദിവസം അക്കരെ കൊട്ടിയൂരിൽ ആയിരങ്ങളെത്തി.
ആരാധന പൂജ, പൊന്നിൻ ശീവേലി, പ്രത്യേക നവകപൂജ എന്നിവ യുണ്ടായി. പതിവ് ശീവേലിയോടൊപ്പം സ്വർണക്കുടം, വെള്ളിക്കുടം, വെള്ളിവിളക്ക്, വെള്ളിത്തട്ട് തുടങ്ങിയ വിശിഷ്ട പൂജാപാത്രങ്ങളും എഴുന്നള്ളിക്കുന്ന പൊന്നിൻ ശീവേലിയുമുണ്ടായി. ശീവേലിക്ക് ശേഷം കോവിലകം കയ്യാലയിൽ ആരാധനാ സദ്യ വിളമ്പി. 
 വ്യാഴാഴ്‌ച സന്ധ്യയോടെ വേക്കളത്തെ കരോത്ത് നായർ തറവാട്ടിൽനിന്നെത്തിച്ച പഞ്ചഗവ്യം ബാവലിപ്പുഴക്കരയിൽ തേടൻ വാര്യർ കുത്തുവിളക്കോടെ സ്വീകരിച്ചു.
തുടർന്ന് ആരാധന പൂജയും സ്വയംഭൂശിലയിൽ പഞ്ചഗവ്യം, നവകം, കളഭം എന്നീ അഭിഷേകങ്ങളും നടന്നു.

Related posts

ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് കൊട്ടിയൂർ എൻഎസ്എസ് കെ യു പിസ്കൂളിൽ ഔഷധത്തോട്ടവും അടുക്കളത്തോട്ടവും നിർമ്മിച്ചു…

Aswathi Kottiyoor

എ​യ​ർ​പോ​ർ​ട്ട് റോ​ഡ്: ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണം

Aswathi Kottiyoor

കൊട്ടിയൂർ എൻ.എസ്.എസ് കെ യു .പി സ്കൂളിന് സമീപമായി അപകടത്തിൽപ്പെട്ട കാർ ഇതുവരെ മാറ്റിട്ടില്ല

Aswathi Kottiyoor
WordPress Image Lightbox