24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടി മർച്ചന്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം 24 ന്
Iritty

ഇരിട്ടി മർച്ചന്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം 24 ന്

ഇരിട്ടി: ഇരിട്ടി മർച്ചന്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം ചൊവ്വാഴ്ച രാവിലെ 10 ന് ഇരിട്ടി എം ടു എച്ച് റസിഡൻസിയിൽ നടക്കും. യോഗത്തിൽ പ്രസിഡന്റ് അയ്യൂബ് പൊയിലൻ അധ്യക്ഷത വഹിക്കും . കേരളാ വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി യോഗം ഉത്ഘാടനം ചെയ്യും . ജന: സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും ട്രഷറർ നാസർ തിട്ടയിൽ വരവു ചിലവു കണക്കും അവതരിപ്പിക്കും . പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും യോഗത്തിൽ നടക്കും. വ്യാപാരി നേതാക്കളായ
എ. സുധാകരൻ, സി.കെ .സതീശൻ, എൻ. കുഞ്ഞിമൂസ്സഹാജി , കെ. എസ് . ജോയി , എം. അസ്സൂട്ടി , കെ.കെ. ഹാഷിം എന്നിവർ പ്രസംഗിക്കും . ജനറൽ ബോഡി യോഗം പ്രമാണിച്ച് ഇന്ന് ഉച്ചവരെ ഇരിട്ടി ടൗണിൽ കടകളച്ചിടും.

Related posts

കൂട്ടുപുഴ അതിര്‍ത്തിയില്‍ കേരള -കര്‍ണാടക എക്‌സൈസ് സംഘത്തിന്റെ വാഹന പരിശോധന………

Aswathi Kottiyoor

കോളയാട് സെൻ്റ് കോർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ പരേതനായ അധികാരത്തിൽ ഫിലിപ്പിൻ്റെ ഭാര്യ പുത്തലം ഇരുൾ പറമ്പിലെ വിജി അധികാരത്തിൽ നിര്യാതയായി……….

Aswathi Kottiyoor

ആറളം വന്യജീവി സങ്കേതത്തെ ലോകോത്തര വന വിജ്ഞാന കേന്ദ്രമാക്കും

Aswathi Kottiyoor
WordPress Image Lightbox