24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *9 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്.*
Kerala

*9 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്.*

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഒൻപതു ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ബുധനാഴ്ച (18) തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഓറഞ്ച് അലർട്ടുണ്ട്.19ന് കണ്ണൂരും കാസർകോടും മാത്രമാണു ഓറഞ്ച് അലർട്ടുള്ളത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ യെല്ലോ അലർട്ടാണു നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണം.

കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇവിടങ്ങളിൽ ഈ മാസം 21 വരെ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related posts

പ്രീ-പ്രൈമറി അദ്ധ്യാപകര്‍ക്കും ആയമാര്‍ക്കും 1000 രൂപ ഓണറേറിയം വര്‍ദ്ധിപ്പിക്കും

Aswathi Kottiyoor

ഹരിതമിത്രം സ്‌മാർട്ട്‌ ഗാർബേജ്‌ ആപ്പിൽ 40 ലക്ഷം വീടുകൾ

Aswathi Kottiyoor

ഇനി ദുബൈ യാത്രയ്ക്ക് റാപിഡ് ടെസ്റ്റ് വേണ്ട

Aswathi Kottiyoor
WordPress Image Lightbox