23.1 C
Iritty, IN
September 16, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനാരംഭം ; നീരെഴുന്നള്ളത്ത് നടന്നു
Kottiyoor

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനാരംഭം ; നീരെഴുന്നള്ളത്ത് നടന്നു

കൊട്ടിയൂർ : വൈശാഖോത്സവത്തിനു മുന്നോടിയായി അക്കരെ സന്നിധിയിൽ ആദ്യ ചടങ്ങായ നീരെഴുന്നള്ളത്ത് ചൊവ്വാഴ്ച നടന്നു.രാവിലെ ഇക്കരെ സന്നിധിയിൽ നടന്ന തണ്ണീർകുടി ചടങ്ങിന് ശേഷം പടിഞ്ഞീറ്റ നമ്പൂതിരിപ്പാടിന്റേയും സമുദായി കാലടി ഇല്ലം കൃഷ്ണമുരളി ഭട്ടതിരിപ്പാടിന്റേയും നേതൃത്വത്തിൽ പുറപ്പെട്ട സംഘം മന്ദംചേരി കൂവപ്പാടത്തെത്തി കൂവയില പറിച്ചെടുത്ത് ഒറ്റപ്പിലാൻ, ജന്മാശാരി, പുറംകലയൻ എന്നിവർ കൂവയിലയിൽ ശേഖരിച്ച ബാവലി തീർത്ഥവുമായി അക്കരെ മണിത്തറയിലെത്തി സ്വയംഭൂവിൽ അഭിഷേകം ചെയ്തു. ഇതോടെ പടിഞ്ഞീറ്റ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘവും സ്വയംഭൂവിൽ തീർത്ഥം അഭിഷേകം ചെയ്തു. തുടർന്ന് തിടപ്പള്ളി അടുപ്പിൽ നിന്നും ഭസ്മമെടുത്തു ശരീരത്തിൽ പൂശിയ ശേഷം സംഘം പടിഞ്ഞാറേ നടവഴി ഇക്കരെ കടന്നു. രാത്രി ആയില്യാർ കാവിലും പൂജകൾ നടന്നു.ഉത്സവകാലത്തേക്ക് അക്കരെ സന്നിധിയിൽ ഇത്തവണ നാൽപ്പതിലേറെ കയ്യാലകളാണ് തയ്യാറാക്കുക. ഞായറാഴ്ച നടക്കുന്ന നെയ്യാട്ടോടെ ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളും കർമങ്ങളും ആരംഭിക്കും.തിങ്കളാഴ്ച മണത്തണ കരിമ്പന ഗോപുരത്തിൽ നിന്നുമാരംഭിക്കുന്ന ഭണ്ഡാരം എഴുന്നള്ളത്ത് അർദ്ധരാത്രിയോടെ അക്കരെ സന്നിധിയിൽ എത്തിച്ചേരും. ഇതിന് ശേഷമേ സ്ത്രീകൾക്ക് അക്കരെ സന്നിധിയിൽ പ്രവേശിക്കാനുള്ള അനുവാദമുള്ളൂ. ജൂൺ 6 ന് മകം നാളിൽ നടക്കുന്ന ഉച്ച ശീവേലിവരെയാണ് സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുക.

ഉത്സവ നാളിലെ മറ്റ് പ്രധാന വിശേഷദിവസങ്ങളും ചടങ്ങുകളും

21 ന് തിരുവോണം ആരാധനയും ഇളനീർ വെപ്പും. 22 ന് അഷ്ടമി ആരാധനയും ഇളനീരാട്ടവും. 26 ന് രേവതി ആരാധന. 31 ന് രോഹിണി ആരാധന. ജൂൺ 2 ന് തിരുവാതിര ചതുശ്ശതം. 3 ന് പുണർതം ചതുശ്ശതവും 5 ന് ആയില്യം ചതുശ്ശതവും. 6 ന് മകം കലം വരവ്. 9 ന് ചതുശ്ശതവും വാളാട്ടവും. ജൂൺ 10 ന് നടക്കുന്ന തൃക്കലശാട്ടോടെ ഉത്സവത്തിന് സമാപനമാകും.

Related posts

കൊട്ടിയൂർ പാൽചുരത്ത് പച്ചക്കറിയുമായി വന്ന പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

Aswathi Kottiyoor

മലയോര മേഖലയിൽ യാത്രാ പ്രതിസന്ധി : കെ.എസ്.ആർ.ടി.സി.യുടെ മുടങ്ങിയ പത്ത് സർവീസുകൾ പുനരാരംഭിച്ചില്ല

Aswathi Kottiyoor

കണ്ടപ്പനം – മന്ദം ചേരി ഇന്ദിര ഗാന്ധി റോഡ് പുനസ്ഥാപിച്ച് നല്‍കണമെന്നാവിശ്യപ്പെട്ട് കൂട്ടായ്മ സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox