30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേരളത്തില്‍ ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്*
Kerala

കേരളത്തില്‍ ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്*


സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

അതിനിടെ, അസാനി തീവ്ര ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ ശക്തി കുറയാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് വൈകിട്ടോടെ ആന്ധ്രാ തീരത്തെത്തുന്ന ചുഴലിക്കാറ്റ് നാളെയോടെ ഒഡീഷ തീരത്തേക്ക് നീങ്ങും.

നിലവില്‍ വിശാഖപട്ടണത്തിന് 330 കിലോമീറ്ററും, കക്കിനടക്ക് 300 കിലോമീറ്ററും അകലെയാണ് അസാനി തീവ്ര ചുഴലിക്കാറ്റുള്ളത്. വൈകിട്ടോടെ ആന്ധ്രാതീരത്ത് എത്തുന്ന അസാനി ദിശ മാറി, ബംഗ്‌ളാദേശ് ലക്ഷ്യമാക്കി നീങ്ങുകയും നാളെയോടെ ഒഡീഷയുടെ തീരമേഖല വഴി കടന്നു പോകുമെന്നാണ് പ്രവചനം. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ കാറ്റിന്റെ ശക്തി കുറയാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. കാറ്റിന്റെ സ്വാധീനത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ആന്ധ്രയിലും ഒഡീഷയിലും കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്ത് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. എന്നാല്‍ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല.

P

Related posts

വ്യാ​ജ കോ​വി​ഡ് ന​ഷ്ട​പ​രി​ഹാ​ര ക്ലെ​യിം: അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കേ​ന്ദ്രത്തിന് അ​നു​മ​തി

Aswathi Kottiyoor

വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ ടി സി നിഷേധിക്കാന്‍ പാടില്ല: വിദ്യാഭ്യാസമന്ത്രി.

Aswathi Kottiyoor

ഭക്ഷ്യ സുരക്ഷാ ലൈസൻസിൽ 15 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox