22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • തൃക്കാക്കരയില്‍ എല്‍.ഡി.എഫ്- യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
Kerala

തൃക്കാക്കരയില്‍ എല്‍.ഡി.എഫ്- യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തൃക്കാക്കരയില്‍ എല്‍.ഡി.എഫ്- യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായെത്തിയാണ് ഇരു സ്ഥാനാര്‍ത്ഥികളും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് സൈക്കിള്‍ റിക്ഷയിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്‍ നാളെ പത്രിക സമര്‍പ്പിക്കും.

കാക്കനാട് നിന്ന് പ്രകടനമായാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. മന്ത്രി പി രാജീവ്, എം.സ്വരാജ്, ജോസ് കെ മാണി, കടന്നപ്പള്ളി രാമചന്ദ്രന്‍, സി.എന്‍ മോഹനന്‍, പി.രാജു തുടങ്ങിയ നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോ.ജോസ് ചാക്കോ പെരിയപുറം നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം കെട്ടി വെക്കേണ്ട പണം നല്‍കി.
വരണാധികാരിയായ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ വിധു എ മേനോന്‍ ജോ ജോസഫ് നല്‍കിയ മൂന്ന് സെറ്റ് പത്രിക സ്വീകരിച്ചു. പന്ത്രണ്ട് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പതിമൂന്നിന് സൂക്ഷ്മ പരിശോധന.പതിനാറാണ് പത്രിക പിന്‍വലിക്കേണ്ട അവസാന തീയതി.

Related posts

കടലാസിന് കട്ടി കൂട്ടി, ഫ്ലൂറസെന്റ് മഷി പുരട്ടും; ഓണം ബംപർ നാളെ

Aswathi Kottiyoor

തദ്ദേശ ഉപതിരഞ്ഞെടുപ്പ് -42 തദ്ദേശ വാർഡുകളുടെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

Aswathi Kottiyoor

തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

Aswathi Kottiyoor
WordPress Image Lightbox