24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പ്രകൃതിക്ഷോഭം നേരിടാൻ മുന്നൊരുക്കങ്ങൾ ഊർജ്ജിപ്പെടുത്താൻ താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനം.
Iritty

പ്രകൃതിക്ഷോഭം നേരിടാൻ മുന്നൊരുക്കങ്ങൾ ഊർജ്ജിപ്പെടുത്താൻ താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനം.

ഇരിട്ടി: വരുന്ന കാലവർഷത്തിൽ പ്രകൃതിക്ഷോഭ ദുരന്തഭീക്ഷണി പ്രതിരോധിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ ഇരിട്ടി താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. ഭീക്ഷണി സാഹചര്യങ്ങൾ കാലേക്കൂട്ടി ഒഴിവാക്കാൻ തദ്ദേശ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും കൂടുതൽ ജാഗ്രതയോടെ ഇടപെടണം. കാലവർഷക്കെടുതികൾ ഉണ്ടാകുമ്പോൾ നഷ്ടപരിഹാര അപേക്ഷകൾ വേഗത്തിൽ എത്തിക്കുന്നതിന് വില്ലേജ്, പഞ്ചായത്ത് എഞ്ചിനിയറിംഗ് വിഭാഗം എന്നിവർ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം. ഇത്തരം സമയത്ത് തദ്ദേശഭരണ സ്ഥാപന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മരാമത്ത്, വൈദ്യുതി, റവന്യു അധികൃതർ അതാത് പ്രദേശത്തെ ജനങ്ങളുടെ സഹകരണം ഉറപ്പാക്കി വൈദ്യുതി തടസ്സങ്ങൾ ഉൾപ്പടെയുള്ള രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കൈകോർക്കണം. അപേക്ഷ കിട്ടിയാൽ ഒരു മാസത്തിനകം നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള സാഹചര്യം നിലവിലുള്ളതായി തഹസിൽദാർ സി.വി. പ്രകാശൻ അറിയിച്ചു.
അയ്യൻകുന്ന് റിസർവ്വേയുമായി ബന്ധപ്പെട്ട് എടൂരിൽ സ്വകാര്യ ഭൂമിയിൽ കല്ലിട്ടത് സംബന്ധിച്ച പ്രതിസന്ധികൾ പരിഹരിക്കണമെന്നും നിലവിൽ കൈവശമുള്ള രേഖകളുടെ അടിസ്ഥാനത്തിൽ ഭീക്ഷണി നേരിടുന്ന പ്രദേശവാസികളുടെ ഭൂ ഉടമസ്ഥാവകാശം നില നിർത്തി നൽകണമെന്നും സർക്കാറിനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. കൊട്ടിയൂർ ഉൽസവ സാഹചര്യം കണക്കിലെടുത്ത് മണത്തണ- പാൽച്ചുരം ഉൾപ്പടെയുള്ള മേഖലയിലെ റോഡുകളുടെ കാടുകൾ വെട്ടി തെളിക്കണം.
ആറളം പുനരധിവാസ മേഖലയിൽ പാറ ഉരുണ്ട് വീടുകളിൽ പതിക്കുന്ന ഭീക്ഷണി സാഹചര്യം ഒഴിവാക്കിയെടുക്കണം. മരാമത്ത് വകുപ്പിൽ സാങ്കേതിക അനുമതി കിട്ടിയ റോഡുകളുടെ പ്രവൃത്തി മഴയ്ക്ക് മുമ്പ് നടത്തണം, കീഴൂർകുന്ന് മുതൽ ഇരിട്ടി വരെയും തന്തോട് മേഖലയിലും റോഡരികിൽ ഇരുളിൻ്റെ മറവിൽ മാലിന്യം തള്ളുന്നവരെ പിടികൂടണം , പോലിസ് ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം, കെ എസ് ടി പി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പരാതികളും സോളാർ ലൈറ്റ് കത്താത്തതും, അവയുടെ ബാറ്ററികൾ കവചം തുരുമ്പിച്ച് ആളുകൾക്ക് മേൽ പതിക്കുന്ന സാഹചര്യവും പരിഹരിക്കണം. ആറളം ഫാമിലെ ആദിവാസികൾക്ക് കമ്യൂണിറ്റി സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകുമ്പോൾ വരുന്നതിനുണ്ടാക്കുന്ന കാലതാമസം ഒഴിവാക്കണം.
യോഗത്തിൽ സണ്ണി ജോസഫ് എം എൽ എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.പി. രാജേഷ് (ആറളം), കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ (അയ്യംകുന്ന്), റോയ് നമ്പുടാകം ( കൊട്ടിയൂർ), ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, തഹസിൽദാർ സി.വി. പ്രകാശൻ, ദൂരേഖ തഹസിൽദാർ എം. ലക്ഷ്മണൻ, പായം ബാബുരാജ്, പി.സി. രാമകൃഷ്ണൻ, ബെന്നിച്ചൻ മഠത്തിനകം, താജുദ്ദിൻ മട്ടന്നൂർ, തോമസ് തയ്യിൽ, എ.കെ. ദിലീപ് കുമാർ, എന്നിവർ സംസാരിച്ചു.

Related posts

ആ​ന​മ​തി​ൽ: ബി​ജെ​പി മാ​ർ​ച്ച്‌ ന​ട​ത്തും

Aswathi Kottiyoor

മുൻഗണനാലിസ്റ്റിൽ ഉൾപ്പെടുത്തി മുഴുവൻ വ്യാപാരികൾക്കും വാക്സിൻ നൽകണം

Aswathi Kottiyoor

അയ്യൻകുന്നിൽ ശു​ചീ​ക​ര​ണ​ത്തി​ന് ഇ​ന്ന് തു​ട​ക്കം

Aswathi Kottiyoor
WordPress Image Lightbox