24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മാ​ഹി​യി​ൽനി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ന്ന​ത് കോ​ടി​ക​ളു​ടെ ഇ​ന്ധ​നം
Kerala

മാ​ഹി​യി​ൽനി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ന്ന​ത് കോ​ടി​ക​ളു​ടെ ഇ​ന്ധ​നം

ത​ല​ശേ​രി: പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല​ക്കു​റ​വു​ള്ള മാ​ഹി​യി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ദി​നം പ്ര​തി ക​ട​ത്തു​ന്ന​ത് കോ​ടി​ക​ളു​ടെ ഇ​ന്ധ​നം. മാ​ഹി, പ​ള്ളൂ​ർ, പ​ന്ത​ക്ക​ൽ മേ​ഖ​ല​ക​ളി​ലെ പ​ന്പു​ക​ളി​ൽ നി​ന്നും ടാ​ങ്ക​ർ ലോ​റി​ക​ളി​ലാ​ണ് രാ​ത്രി​യു​ടെ മ​റ​വി​ൽ പെ​ട്രോ​ളും ഡീ​സ​ലും ക​ട​ത്തു​ന്ന​ത്.

ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലേ​ക്കാ​ണ് വ​ൻ​തോ​തി​ൽ നി​കു​തി വെ​ട്ടി​ച്ചു​ള്ള ഇ​ന്ധ​ന​ക്ക​ട​ത്ത് ന​ട​ത്തു​ന്ന​ത്. നി​കു​തി ഇ​ള​വോ​ടു കൂ​ടി മാ​ഹി​യി​ലെ പ​ന്പു​ക​ളി​ൽ ല​ഭി​ക്കു​ന്ന ഇ​ന്ധ​നം രാ​ത്രി​യി​ൽ പ​ന്പു​ക​ളി​ലെ സം​ഭ​ര​ണ ടാ​ങ്കു​ക​ളി​ൽ നി​ന്ന് നേ​രി​ട്ട് ടാ​ങ്ക​ർ ലോ​റി​ക​ളി​ലേ​ക്ക് മോ​ട്ടോ​ർ വ​ച്ച് അ​ടി​ച്ചു ക​യ​റ്റി​യാ​ണ് ക​ട​ത്ത്. വാ​ഹ​ന പ​രി​ശോ​ധ​ന സ​മ​യ​ങ്ങ​ളി​ൽ ഇ​ന്ധ​ന ടാ​ങ്ക​റു​ക​ളെ സാ​ധാ​ര​ണ പ​രി​ശോ​ധി​ക്കാ​തെ ക​ട​ത്തി വി​ടു​ന്ന​ത് മു​ത​ലെ​ടു​ത്താ​ണ് ഇ​ന്ധ​ന ക്ക​ട​ത്ത്.

ഉ​ച്ച​ക​ഴി​ഞ്ഞ് ടാ​ങ്ക​റു​ക​ളി​ൽ മാ​ഹി മേ​ഖ​ല​യി​ലെ പ​ന്പു​ക​ളി​ൽ എ​ത്തി​ച്ച പെ​ട്രോ​ളും ഡീ​സ​ലും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ തീ​രു​ന്ന​തു സം​ബ​ന്ധി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു വ​ന്ന​ത്. ഇ​ന്ധ​നം ക​ട​ത്താ​നു​പ​ക​യോ​ഗി​ക്കു​ന്ന ടാ​ങ്ക​റു​ക​ൾ രാ​ത്രി​ക​ളി​ൽ പ​ന്പി​ലെ​ത്തു​ന്ന​തോ​ടെ പ​ന്പു​ക​ൾ​ക്കു മു​ന്നി​ൽ നോ ​സ്റ്റോ​ക്ക് ബോ​ർ​ഡു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ലൈ​റ്റു​ക​ൾ ഓ​ഫാ​ക്കു​ക​യും ചെ​യ്യും.

തു​ട​ർ​ന്ന് പ​ന്പി​ലെ സം​ഭ​ര​ണ ടാ​ങ്കു​ക​ളി​ൽ നി​ന്ന് മോ​ട്ടോ​ർ വ​ച്ച് ഇ​ന്ധം നേ​രി​ട്ട് ടാ​ങ്ക​റു​ക​ളി​ലേ​ക്ക് നി​റ​യ്ക്കും. പെ​ട്രോ​ളി​ന് മാ​ഹി​യി​ൽ കേ​ര​ള​ത്തേ​ക്കാ​ൾ 13 രൂ​പ 33 പൈ​സ​യും ഡീ​സ​ലി​ന് 11.94 പൈ​സ​യും കു​റ​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ധ​ന​ക്ക​ട​ത്ത് ന​ട​ക്കു​ന്ന​ത്. ദി​വ​സ​വും ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ടാ​ങ്ക​റു​ക​ളാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത്. ഇ​തു​വ​ഴി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ക്കു​ന്ന​ത്.

കാ​നു​ക​ളി​ൽ പെ​ട്രോ​ൾ ക​ട​ത്തു​ന്ന ചെ​റു​സം​ഘ​ങ്ങ​ളും ഈ ​മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​ണ്. പെ​ട്രോ​ൾ ക​ട​ത്തു​ന്ന സം​ഘ​ത്തി​ന് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ പ്ര​ത്യേ​ക ഗു​ണ്ടാ സം​ഘ​ങ്ങ​ളും രം​ഗ​ത്തു​ണ്ട്. മ​ദ്യ​ക്ക​ട​ത്തി​നും കോ​ഴി​ക്ക​ട​ത്തി​നും പി​ന്നാ​ലെ​യാ​ണ് പെ​ട്രോ​ൾ മാ​ഫി​യ​യും ഇ​പ്പോ​ൾ സ​ജീ​വ​മാ​യി​ട്ടു​ള്ള​ത്.

Related posts

കോവിഡ് പ്രതിസന്ധിയിൽ കൈത്താങ്ങായി സഹകരണ വകുപ്പ് കുടിശിക നിവാരണം പ്രഖ്യാപിച്ചു

Aswathi Kottiyoor

മോണോക്ലോണല്‍ ആന്റിബോഡി കോക്ക്‌ടെയില്‍ എല്ലാവർക്കും വേണ്ട

Aswathi Kottiyoor

സാമ്പത്തിക പ്രതിസന്ധി: സാമൂഹ്യപെന്‍ഷന്‍ വിതരണം നിലച്ചു

Aswathi Kottiyoor
WordPress Image Lightbox