23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വിനോദസഞ്ചാരത്തി​ന് ഉണര്‍വുമായി കേരള ട്രാവല്‍ മാര്‍ട്ട് തുടങ്ങി R
Kerala

വിനോദസഞ്ചാരത്തി​ന് ഉണര്‍വുമായി കേരള ട്രാവല്‍ മാര്‍ട്ട് തുടങ്ങി R

കോവിഡ് പ്രതിസന്ധിയിൽനിന്ന്‌ കേരളത്തിലെ ടൂറിസം ഉയിർത്തെഴുന്നേറ്റു എന്ന പ്രഖ്യാപനമായി കേരള ട്രാവൽ മാർട്ട് (കെടിഎം) ടൂറിസം മേള കൊച്ചിയിൽ ആരംഭിച്ചു. ഗ്രാൻഡ്‌ ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു. പുരവഞ്ചികൾക്കുശേഷം കേരള ടൂറിസം അവതരിപ്പിക്കുന്ന കാരവാൻ ടൂറിസം സഞ്ചാരികളെ ഏറെ ആകർഷിക്കുമെന്ന് ഗവർണർ പറഞ്ഞു.
ചടങ്ങിൽ ടൂറിസംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ് അധ്യക്ഷനായി. കെടിഡിസി ചെയർമാൻ പി കെ ശശി കെടിഎം ഇ- ഡയറക്ടറി പ്രകാശിപ്പിച്ചു.

അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു, കെടിഎം സൊസൈറ്റി പ്രസിഡന്റ്‌ ബേബി മാത്യു, കേരള ടൂറിസം ഡയറക്ടർ വി ആർ കൃഷ്ണതേജ, കെടിഡിസി എംഡി വി വിഘ്നേശ്വരി, ഇന്ത്യ ടൂറിസം റീജണൽ ഡയറക്ടർ മുഹമ്മദ് ഫാറൂഖ്, കെടിഎം സെക്രട്ടറി ജോസ് പ്രദീപ്, ലുലു ​ഗ്രൂപ്പ് സിഎംഡി എം എ യൂസഫലി, മുൻ പ്രസിഡന്റുമാരായ ഏബ്രഹാം ജോർജ്‌, റിയാസ് അഹമ്മദ്, ഇ എം നജീബ് തുടങ്ങിയവര്‍ സംസാരിച്ചു. ചുണ്ടൻവള്ളങ്ങളുടെ മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗി​ന്റെ വിളംബരപ്രദർശനവും നടന്നു. വെല്ലിങ്‌ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവൻഷൻ സെന്ററിൽ എട്ടുവരെ വാണിജ്യകൂടിക്കാഴ്ചകളും പ്രദർശനവും സെമിനാറുകളും നടക്കും. എട്ടിന് പകൽ ഒന്നുമുതൽ പൊതുജനങ്ങൾക്കും മേളയിൽ പങ്കെടുക്കാം.

Related posts

ജില്ലകളില്‍ വരും ദിവസങ്ങളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്.

Aswathi Kottiyoor

ഫയൽ തീർപ്പാക്കൽ: സംസ്ഥാനത്തെ പഞ്ചായത്ത്‌ ഓഫീസുകൾ നാളെ പ്രവർത്തിക്കും

Aswathi Kottiyoor

ഇറച്ചി, മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്‌തത കൈവരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കും: മുഖ്യമന്ത്രി.

Aswathi Kottiyoor
WordPress Image Lightbox