23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ഇറച്ചി, മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്‌തത കൈവരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കും: മുഖ്യമന്ത്രി.
Kerala

ഇറച്ചി, മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്‌തത കൈവരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കും: മുഖ്യമന്ത്രി.

ഇറച്ചി, മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്‌തത കൈവരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷക കൂട്ടായ്‌മകള്‍, കുടുംബശ്രീ, വിവിധ ഏജന്‍സികള്‍ എന്നിവയുമായി ചേര്‍ന്ന് വിശദമായ പദ്ധതികള്‍ തയ്യാറാക്കും. ഇറച്ചി, മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്‌തത കൈവരിക്കലുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലൈസന്‍സ് ഇല്ലാതെ വളര്‍ത്താവുന്ന കോഴി, പന്നി, പശു എന്നിവയുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന മൃഗസംരക്ഷണ വകുപ്പിന്റെ അഭിപ്രായത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. പന്നികള്‍ക്ക് ആവശ്യമായ കോഴി മാലിന്യം കഴിഞ്ഞ് ബാക്കിയുള്ളവ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ നടപടി വേണം. തദ്ദേശ, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിമാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, വെറ്ററിനറി സര്‍വകലാശാല അധികൃതര്‍ എന്നിവര്‍ ചേര്‍ന്ന് മാര്‍ഗ്ഗരേഖ ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ പ്രദീപ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

15,000 കിലോമീറ്റർ റോ‍‍ഡുകൂടി 
ഉന്നത നിലവാരത്തിൽ

Aswathi Kottiyoor

ഓഖി ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്

Aswathi Kottiyoor

സെ​ൻ​ട്ര​ൽ വി​സ്ത നി​ർ​മാ​ണം തു​ട​രാ​മെ​ന്നു സു​പ്രീം ​കോ​ട​തി

Aswathi Kottiyoor
WordPress Image Lightbox