25.2 C
Iritty, IN
October 2, 2024
  • Home
  • Kerala
  • കപ്പൽ നിർമ്മാണ നൈപുണ്യ പരിശീലനത്തിന് അസാപ് കേരളയും കൊച്ചിൻ ഷിപ്പ് യാർഡും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു
Kerala

കപ്പൽ നിർമ്മാണ നൈപുണ്യ പരിശീലനത്തിന് അസാപ് കേരളയും കൊച്ചിൻ ഷിപ്പ് യാർഡും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു

അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരളയും കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡും (സിഎസ്എൽ) മറൈൻ മേഖലയിൽ നൈപുണ്യ കോഴ്സുകൾ ആരംഭിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ചു. സി.എസ്.എൽ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അസാപ് കേരള ചെയർപേഴ്‌സണും മാനേജിങ് ഡയറക്ടറുമായ ഡോ.ഉഷ ടൈറ്റസും, സി.എസ്.എൽ ഡയറക്ടർ (ടെക്‌നിക്കൽ) ബിജോയ് ഭാസ്‌കറുമാണ് ധാരണാ പത്രത്തിൽ ഒപ്പുവച്ചത്.
ഐ.ടി.ഐ വിദ്യാർഥികൾക്ക് കപ്പൽനിർമ്മാണം, കപ്പൽ അറ്റകുറ്റപണി, മറൈൻ എൻജിനിയറിംഗ് തുടങ്ങിയ മേഖലകളിൽ കോഴ്സുകൾ വികസിപ്പിക്കാനും. ഷിപ്പ് യാർഡിൽ അപ്രന്റീസ്ഷിപ്പും ഒരു വർഷത്തെ കരാർ ജോലിയും വിദ്യാർഥികൾക്ക് ലഭിക്കത്തക്ക രീതിയിലാണ് കോഴ്‌സുകൾ ക്രമീകരിക്കുക.
വർഷം 200 ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ട്രെയിനികൾക്കുള്ള സർട്ടിഫിക്കറ്റ് അസാപ് കേരളയും സി.എസ്.എല്ലും സംയുക്തമായി നൽകും.

Related posts

കെഎസ്‌ആര്‍ടിസി പണിമുടക്ക് ദിനത്തില്‍ സ്വിഫ്റ്റിന് ഇരട്ടി വരുമാനം

*ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും*

Aswathi Kottiyoor

സമത്വ’ ലാപ്ടോപ് വിതരണ പദ്ധതി ഉദ്ഘാടനം ഇന്ന്(23 മാർച്ച്)

Aswathi Kottiyoor
WordPress Image Lightbox