24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പതിമൂന്ന് ലക്ഷം പ്രൈമറി വിദ്യാർത്ഥികൾക്ക് ഗണിത പഠന ഉപകരണങ്ങൾ വിതരണം ചെയ്യും: മന്ത്രി വി ശിവൻകുട്ടി
Kerala

പതിമൂന്ന് ലക്ഷം പ്രൈമറി വിദ്യാർത്ഥികൾക്ക് ഗണിത പഠന ഉപകരണങ്ങൾ വിതരണം ചെയ്യും: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിൻറെ ആഭിമുഖ്യത്തിൽ സമഗ്രശിക്ഷാ കേരളം പദ്ധതിയിലൂടെ നടപ്പിലാക്കുന്ന ‘ഉല്ലാസഗണിതം, ഗണിതവിജയം, വീട്ടിലും വിദ്യാലയത്തിലും’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നേമം ഗവ യുപി സ്‌കൂ‌‌ളിൽ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.

ഗണിതാശയങ്ങളിലൂന്നി ഗണിതകളികളിലൂടെയും പാഠപുസ്തകവുമായി ബന്ധിച്ചുമുള്ള പ്രവർത്തനങ്ങളിലൂടെയും ലളിതമായി ഗണിതം സ്വായത്തമാക്കാൻ ഉതകുന്നതാണ് ഈ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ പതിമൂന്നു ലക്ഷം കുട്ടികൾക്ക് ഗണിതപഠന പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്ന ഗണിതകിറ്റുകൾ വിതരണം ചെയ്യുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

കുട്ടികളോടൊപ്പം ഗണിതാശയ കളികളിലും മന്ത്രിയും ജനപ്രതിനിധികളും പങ്കാളികളായി. രക്ഷിതാക്കളെയും കുട്ടികളെയും ഒരുപോലെ പരിശീലിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രൈമറിതലത്തിൽ നിന്നു തന്നെ ഗണിതത്തിൽ അടിസ്ഥാന ശേഷി കൈവരിക്കാൻ കുട്ടികളെ പ്രപ്തരാക്കുന്ന രണ്ട് പരിപാടികൾക്കും മന്ത്രി ആശംസ നേർന്നു.

സമഗ്രശിക്ഷാ കേരളം അഡീഷണൽ ഡയറക്ടർ ആർ എസ് ഷിബു സ്വാഗതം പറഞ്ഞ് ആരംഭിച്ച ചടങ്ങിൽ ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഡി സുരേഷ്കുമാർ ഗണിതകിറ്റ് വിതരണം ചെയ്തു. നേമം മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സമഗ്രശിക്ഷാ കേരളം പദ്ധതിയിലെ പ്രവർത്തകർ, നേമം യുപി സ്കൂളിലെ വിദ്യാർത്ഥി മാസ്റ്റർ ഹരികൃഷ്ണൻ കെഎം, തുടങ്ങിയവർ സംസാരിച്ചു. അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ സന്നിഹിതരായി. ജില്ലാ പ്രോഗ്രാം ഓഫീസർ ബി ശ്രീകുമാർ നന്ദി രേഖപ്പെടുത്തി.

Related posts

ഡൽഹി വായുമലിനീകരണം; പഞ്ചനക്ഷത്ര ഹോട്ടലിൽ കഴിയുന്നവർ കർഷകരെ വിമർശിക്കുന്നു: സുപ്രീംകോടതി .

Aswathi Kottiyoor

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകളില്ല, വാക്സിന്‍ എടുക്കാന്‍ കൊവിഡ് പരിശോധന വേണ്ടെന്നും മുഖ്യമന്ത്രി

Aswathi Kottiyoor

പേരാവൂരിന്റെ ‘ജലാഞ്ജലി “രാജ്യമറിയും കേളകത്ത് മാതൃകാ ദൗത്യം വിജയിപ്പിക്കാൻ കർണാടകസംഘവും

Aswathi Kottiyoor
WordPress Image Lightbox