27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തക്കാളി വില വീണ്ടും കുതിക്കുന്നു
Kerala

തക്കാളി വില വീണ്ടും കുതിക്കുന്നു

തക്കാളി വില വീണ്ടും കുതിക്കുന്നു. ഒരു മാസം മുന്‍പ് 27 കിലോവരുന്ന പെട്ടിക്ക് 300-350 രൂപയായിരുന്നു മൊത്തവില. ഇത്, കഴിഞ്ഞ ദിവസം 1,400 രൂപയായി ഉയര്‍ന്നിരിക്കയാണ്. മാര്‍ക്കറ്റ് വില കിലോയ്ക്ക് 60 രൂപയായി. ഒരുമാസം മുന്‍പ് 13-16 രൂപവരെയായിരുന്നു ചില്ലറ വില. ഇന്നത്തെ തക്കാളിയുടെ ചില്ലറ വില 65 രൂപയ്ക്കും മുകളിലാണ്. കര്‍ണ്ണാടകയില്‍ നിന്നും തക്കാളി വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണമായതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

കര്‍ണാടകയില്‍ നിന്നാണ് സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ കൂടുതലായും തക്കാളി എത്തുന്നത്. അവിടെ വേനല്‍ മഴയില്‍ കൃഷിനശിച്ചതിനെ തുടര്‍ന്ന് തക്കാളിയുടെ ലഭ്യത കുറഞ്ഞാണ് കേരളത്തിനും തിരിച്ചടിയായത്. വരും ദിവസങ്ങളിലും തക്കാളി വില വര്‍ധിക്കാനാണ് സാധ്യതയെന്നാണ് പറയുന്നത്.

തക്കാളിയുടെ ലഭ്യത കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കുറവാണ്. കൂടാതെ കല്യാണ, ഉത്സവ സീസണായതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. കഴിഞ്ഞ ഡിസംബറില്‍ ​കേരളത്തില്‍ തക്കാളിവില 125 രൂപവരെ ഉയര്‍ന്നിരുന്നു.

Related posts

കില തളിപ്പറമ്പ് ക്യാംപസ് അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രമാക്കും:മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

ഇ​ള​യ​ദ​ള​പ​തി മാ​സ് ; ന​ട​ൻ വി​ജ​യ് സൈ​ക്കി​ളി​ൽ എ​ത്തി വോ​ട്ട് ചെ​യ്‌​തു.

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox