24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പ്ലസ്‌ ടു സയൻസ്‌ : പുതുക്കിയ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
Kerala

പ്ലസ്‌ ടു സയൻസ്‌ : പുതുക്കിയ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

പ്ലസ്‌ ടു സയൻസ്‌ മൂല്യനിർണയത്തിന്‌ പുതുക്കിയ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ഉത്തരസൂചികയിൽ ആക്ഷേപം ഉന്നയിച്ച്‌ ഒരുവിഭാഗം അധ്യാപകർ വിട്ടുനിന്നിരുന്നു. തുടർന്ന്‌ സർക്കാർ നിയോഗിച്ച 15 അംഗ വിദഗ്‌ധ സമിതി പരിശോധിച്ചാണ്‌ ഉത്തരസൂചിക പുതുക്കിയത്‌.

ഇതനുസരിച്ചുള്ള മുല്യനിർണയം ബുധനാഴ്‌ച ആരംഭിക്കും. മുഴുവൻ അധ്യാപകരും ക്യാമ്പുകളിലെത്തണമെന്ന്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ആവശ്യപ്പെട്ടു. പരിശോധന നടത്തിയ വിദഗ്‌ധ സമിതി ചോദ്യകർത്താവ്‌ തയ്യാറാക്കിയ ഉത്തരസൂചികയിൽ പിഴവുകളൊന്നും കണ്ടെത്തിയില്ല.

സ്‌കീം ഫൈനലൈസേഷൻ ഘട്ടത്തിൽ 12 അധ്യാപകർ നൽകിയ മാർക്ക്‌ വിതരണ സൂചികയിൽ നിരവധി പിഴവുകളുണ്ടെന്നും കണ്ടെത്തി. അധിക സാധ്യതയുള്ള ഉത്തരസൂചികകൾ കൂടി ഉൾപ്പെടുത്തിയാണ്‌ സർക്കാർ നിയോഗിച്ച സമിതി ഉത്തരസൂചിക പരിഷ്‌കരിച്ചത്‌. 12 ഹയർ സെക്കൻഡറി അധ്യാപകരും സയൻസ്‌ വിഷയത്തിൽ ഗവേഷണബിരുദമുള്ള മൂന്ന്‌ കോളേജ്‌ അധ്യാപകരുമായിരുന്നു സമിതിയിൽ ഉണ്ടായിരുന്നത്‌. ഇതിനകം ഒന്നാം മൂല്യനിർണയം പൂർത്തിയാക്കിയ 28000 ഉത്തരക്കടലാസ്‌ വീണ്ടും മൂല്യനിർണയം നടത്തും. ഇതിന്റെ വിശദാംശം ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം പിന്നീട്‌ പ്രസിദ്ധീകരിക്കും. പ്ലസ്‌ ടു പരീക്ഷാ മൂല്യനിർണയം കൃത്യസമയംതന്നെ പൂർത്തിയാക്കുമെന്നും വിദ്യാർഥികൾക്കോ രക്ഷിതാക്കൾക്കോ ആശങ്ക വേണ്ടന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Related posts

16 വയസില്‍ താഴെയുള്ളവര്‍ക്ക് കൂടുതല്‍ ‘നിയന്ത്രണ’വുമായി ഇന്‍സ്റ്റഗ്രാം

Aswathi Kottiyoor

ക​ണ്ണൂ​രി​ല്‍ വ​ള്ളം മ​റി​ഞ്ഞ് ര​ണ്ടു പേ​ര്‍ മ​രി​ച്ചു; ഒ​രാ​ളെ കാണാതായി

Aswathi Kottiyoor

സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്തുവാൻ വീടുകളിൽനിന്നേ ശ്രമമുണ്ടാകണം: അഡ്വ. പി സതീദേവി

Aswathi Kottiyoor
WordPress Image Lightbox