25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കെഎസ്ആര്‍ടിസിയില്‍ ഏപ്രില്‍ മാസത്തെ ശമ്പളവും വൈകും
Kerala

കെഎസ്ആര്‍ടിസിയില്‍ ഏപ്രില്‍ മാസത്തെ ശമ്പളവും വൈകും

കെ.എസ്.ആര്‍.ടി.സിയില്‍ ഏപ്രില്‍ മാസത്തെ ശമ്ബളവും വൈകും. സര്‍ക്കാരിനോട് 65 കോടി ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമേ അനുവദിച്ചിട്ടുള്ളു.ഈ മാസം അഞ്ചാം തിയതി ശമ്ബളം ലഭിച്ചില്ലെങ്കില്‍ അതേ ദിവസം അര്‍ധരാത്രി മുതല്‍ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മാസത്തെക്കാള്‍ കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി രൂക്ഷമാണ്. വായ്പാ തിരിച്ചടവിനും മറ്റു ആവശ്യങ്ങള്‍ക്കും വരുമാനത്തെയാണ് ആശ്രയിക്കുന്നതിനാല്‍ ശമ്ബളം നല്‍കാന്‍ ബാക്കി കാണില്ല. ബാങ്ക് ഓവര്‍ ഡ്രാഫ്റ്റ് 45 കോടിയെടുത്ത് കഴിഞ്ഞ പ്രാവിശ്യം ശമ്ബളം നല്‍കിയതിനാല്‍ ആ വഴിയും അടഞ്ഞു. ഏപ്രിലിലെ ശമ്ബളത്തിനായി ആവശ്യപ്പെട്ട തുക മുഴുവന്‍ അനുവദിക്കാന്‍ ധനവകുപ്പിനോട് വീണ്ടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 82 കോടിയാണ് ശമ്ബളത്തിന് വേണ്ടത്. സഹകരണ സൊസൈറ്റി വഴി വായ്പ തരപ്പെടുത്താനുള്ള ആലോചനയുണ്ടെങ്കിലും അതിനും കാലതാമസമെടുക്കും.

Related posts

പാവപ്പെട്ടവർക്ക്‌ ഗുണമേന്മയുള്ള ജീവിതം: മന്ത്രി എം വി ഗോവിന്ദൻ……..

Aswathi Kottiyoor

കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട 87 കുട്ടികൾക്ക് സഹായം

Aswathi Kottiyoor

ആ​വി​ലാ​സ​ദ​നി​ൽ അ​മ്മ​ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ

Aswathi Kottiyoor
WordPress Image Lightbox