കിസാൻ ക്രഡിറ്റ് കാർഡ് പഞ്ചായത്ത് തല ക്യാമ്പയിനിൻ്റെ ഭാഗമായി ഇന്ന് വെള്ളി രാവിലെ 10. 30 ന് കേളകം കൃഷിഭവനിൽ കർഷക യോഗം നടത്തുമെന്ന് കേളകം കൃഷി ഓഫീസർ അറിയിച്ചു. കേളകം ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള കർഷകരുടെ യോഗത്തിൽ കിസാൻ ക്രഡിറ്റ് കാർഡ് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്നതിനായി കാനറാ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, ഫെഡറൽ ബാങ്ക് യോഗത്തിൽ പങ്കെടുക്കുമെന്നും കേളകം കൃഷി ഓഫീസർ അറിയിച്ചു.