സംസ്ഥാന സർക്കാരിൻ്റെ ജല ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന തെളിനീരൊഴുകും നവകേരളം എന്ന പരിപാടിയുടെ ഭാഗമായി കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ പുഴ നടത്തം സംഘടിപ്പിച്ചു. ചുങ്കക്കുന്ന് മുതൽ പള്ളിയറ വരെ ബാവലി പുഴയിലൂടെ നടത്തിയ പുഴ നടത്തത്തിൽ കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് ക്യാഡറ്റുകൾ പങ്കെടുത്തു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം ഉദ്ഘാടനം നിർവഹിക്കുകയും വാർഡ് മെമ്പർമാരായ പി.സി തോമസ്, ബാബു മാങ്കോട്ടിൽ,മിനി പൊട്ടങ്കൽ, കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ സുനീഷ് പി.ജോസ്, റ്റിജി പി. ആൻ്റണി, ഷീബ തോമസ്, വി.ഇ.ഒ വിപിൻദാസ് ,കുടുംബശ്രീ പ്രവർത്തകർ,നാട്ടുകാർ എന്നിവർ നേതൃത്വം നൽകി.പുഴ നടത്തത്തിനു ശേഷം സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ജലസഭയും സംഘടിപ്പിച്ചു.
previous post