22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കെ​എ​സ്ആ​ര്‍​ടി​സി എം​ഡി നെ​ത​ര്‍​ല​ന്‍​ഡി​ലേ​ക്ക്.
Kerala

കെ​എ​സ്ആ​ര്‍​ടി​സി എം​ഡി നെ​ത​ര്‍​ല​ന്‍​ഡി​ലേ​ക്ക്.

കെ​എ​സ്ആ​ര്‍​ടി​സി എം​ഡി നെ​ത​ര്‍​ല​ന്‍​ഡി​ലേ​ക്ക്. യൂ​റോ​പ്പി​ലെ ബ​സു​ക​ളെ​പ്പ​റ്റി പ​ഠി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് കെ​എ​സ്ആ​ര്‍​ടി​സി സി​എം​ഡി ബി​ജു പ്ര​ഭാ​ക​ര്‍ നെ​ത​ർ​ല​ൻ​ഡി​ലെ ആം​സ്റ്റ​ർ​ഡാം സ​ന്ദ​ർ​ശി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

മേ​യ് 11 മു​ത​ല്‍ 14 വ​രെ ബി​ജു പ്ര​ഭാ​ക​റി​ന്‍റെ യാ​ത്ര. ബ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന അ​ദ്ദേ​ഹം ന​ഗ​ര​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ലും പ​ങ്കെ​ടു​ക്കും. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​ക്കു വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്കും യാ​ത്ര. അ​തേ​സ​മ​യം വി​ദേ​ശ​യാ​ത്ര​യ്ക്ക് വേ​ണ്ടി ബി​ജു പ്ര​ഭാ​ക​റി​ന് യാ​ത്രാ ചെ​ല​വി​നാ​യി ദി​വ​സേ​ന 100 ഡോ​ള​ര്‍ ന​ല്‍​ക​ണ​മെ​ന്നാ​ണ് പൊ​തു​ഭ​ര​ണ വ​കു​പ്പ് ഇ​റ​ക്കി​യി​രി​ക്കു​ന്ന ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്.

ക​ന​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ശ​മ്പ​ളം മു​ട​ങ്ങു​ന്ന​ത് വ​ലി​യ സ​മ​ര​ത്തി​ലേ​ക്ക് പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​എം​ഡി​യു​ടെ വി​ദേ​ശ​യാ​ത്ര.

Related posts

കോവളത്തിന്റെ ടൂറിസം പ്രൗഢി തിരിച്ചെത്തിക്കാൻ സമഗ്രപദ്ധതി നടപ്പാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

Aswathi Kottiyoor

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി; യുകെയില്‍ നിന്നും വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി; മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇങ്ങനെ

Aswathi Kottiyoor

സ്‌കൂളുകളിൽ സാനിറ്റൈസർ ബൂത്ത് സജ്ജീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox