24.2 C
Iritty, IN
October 6, 2024
  • Home
  • Kanichar
  • ബാവലി പുഴയോര ടൂറിസം വികസന സാധ്യതാ പഠനം
Kanichar

ബാവലി പുഴയോര ടൂറിസം വികസന സാധ്യതാ പഠനം

ഓടംതോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിജയജ്യോതി സ്വാശ്രയ സംഘം ബാവലി പുഴയോരം കേന്ദ്രീകരിച്ച് നടപ്പിലാക്കാന്‍ സാധിക്കുന്ന ടൂറിസം വികസന പദ്ധതികളെ കുറിച്ച് തയ്യാറാക്കിയ പ്രൊജക്ട് റിപ്പോര്‍ട്ട് പഞ്ചായത്തിന് സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബാവലി പുഴയോരം കേന്ദ്രീകരിച്ച് നടപ്പിലാക്കാന്‍ കഴിയുന്ന ടൂറിസം പദ്ധതികളെ കുറിച്ച് സാധ്യതാ പഠനം നടത്തിയത്. ചടങ്ങില്‍ സ്വാശ്രയ സംഘം പ്രസിഡന്റ് ബേബി പാറക്കല്‍ അധ്യക്ഷത വഹിച്ചു. ഉത്തരവാദിത്വ ടൂറിസം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഹരീഷ് സാധ്യതാ പഠന വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, സ്റ്റാന്‍ഡിംങ് കമ്മിറ്റി അധ്യക്ഷന്‍മാരായ ജോജന്‍ എടത്താഴെ, ലിസമ്മ ജോസഫ്, പഞ്ചായത്ത് അംഗം ജിജി അബ്രഹാം, സംഘം സെക്രട്ടറി ജോസ് എടനാട്ട്താഴെ, പ്രൊജക്ട് ഡയറക്ടര്‍ ബെന്നി ആറുവാക്കല്‍ എന്നിവര്‍ സംബന്ധിച്ചു.

Related posts

കര്‍ഷക സമരം:കണിച്ചാര്‍പോസ്റ്റ് ഓഫീസിനു മുന്നില്‍ മാര്‍ച്ച് നടത്തി…………..

Aswathi Kottiyoor

ഇ- ​ക്ലി​നി​ക് ടെ​ലി മെ​ഡി​സി​ന്‍: ഉ​ദ്ഘാ​ട​നം ഇ​ന്ന്

Aswathi Kottiyoor

സ്നേഹമൊരു കുമ്പിൾ ദാഹ ജല പന്തലുമായി ഡി. വൈ. എഫ്. ഐ കണിച്ചാർ മേഖല കമ്മിറ്റി

Aswathi Kottiyoor
WordPress Image Lightbox