27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ജി .എസ്.ടി പരിഷ്‌കരിക്കുന്നു: നികുതി അഞ്ച് ശതമാനത്തില്‍നിന്ന് എട്ടാക്കിയേക്കും
Kerala

ജി .എസ്.ടി പരിഷ്‌കരിക്കുന്നു: നികുതി അഞ്ച് ശതമാനത്തില്‍നിന്ന് എട്ടാക്കിയേക്കും


സംസ്ഥാനങ്ങളുടെ വരുമാനം ഉയര്‍ത്താന്‍ ചരക്ക് സേവന നികുതി(ജി.എസ്.ടി)സ്ലാബുകള്‍ പരിഷ്‌കരിച്ചേക്കും. നഷ്ടപരിഹാരത്തിനായി സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.

അഞ്ച് ശതമാനം സ്ലാബ് ഒഴിവാക്കി മൂന്ന്, എട്ട് ശതമാനം സ്ലാബുകള്‍ ഉള്‍പ്പെടുത്താനാണ് നീക്കം. 5, 12, 18, 28 എന്നീ സ്ലാബുകളുള്ള നികുതി ഘടനയാണ് നിലവില്‍ വിവിധ ഉത്പന്നങ്ങള്‍ക്കുള്ളത്. വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നിലവില്‍ നികുതിയില്ലാത്ത ചില ഭക്ഷ്യേതര ഉത്പന്നങ്ങളെ മൂന്നു ശതമാനം നികുതി സ്ലാബിനുകീഴില്‍ കൊണ്ടുവരാനും ശ്രമംനടക്കുന്നുണ്ട്.

അഞ്ച് ശതമാനം നികുതിയുള്ളവയെ ഏഴോ എട്ടോ ശതമാനത്തില്‍ ഉള്‍പ്പെടുത്തുന്നതുസംബന്ധിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. നിലവില്‍ അവശ്യവസ്തുക്കള്‍ക്ക് നികുതി ഒഴിവാക്കുകയോ അഞ്ചുശതമാനമെന്ന കുറഞ്ഞ നികുതി സ്ലാബില്‍ ഉള്‍പ്പെടുത്തുകയോ ആണ് ചെയ്തിട്ടുള്ളത്. ആഡംബര വസ്തുക്കള്‍ക്കാണ് ഉയര്‍ന്ന നികുതി ഈടാക്കുന്നത്.

പാക്ക് ചെയ്ത ഭക്ഷ്യ ഉത്പന്നങ്ങളില്‍ ചിലവയുടെ നികുതി അഞ്ച് ശതമാനത്തില്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഒരു ശതമാനം നികുതി വര്‍ധിപ്പിച്ചാല്‍ പ്രതിവര്‍ഷം 50,000 കോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

നിരക്കുകള്‍ യുക്തിസഹമാക്കുന്നതിനും നികുതി ഘടനയിലെ അപാകങ്ങള്‍ പരിഹരിക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള വഴികള്‍ നിര്‍ദേശിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ സമിതി കഴിഞ്ഞ വര്‍ഷം രൂപീകരിച്ചിരുന്നു. അടുത്തമാസം ആദ്യത്തില്‍ സമിതി ശുപര്‍ശകള്‍ സമര്‍പ്പിച്ചേക്കും.

Related posts

വയനാട്‌ വാകേരിയിൽ കർഷകനെ
 കരടി ആക്രമിച്ചു.

Aswathi Kottiyoor

ര​​​ണ്ടാം വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ ഇ​​​ന്നു തു​​​ട​​​ങ്ങും.

Aswathi Kottiyoor

കാഞ്ഞങ്ങാട് ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox