25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോവിഡ്: മരിച്ചത് 40 ലക്ഷം ഇന്ത്യക്കാരെന്നും കേന്ദ്രത്തിന്‍റെ വീഴ്ചയെന്നും രാഹുൽ ഗാന്ധി
Kerala

കോവിഡ്: മരിച്ചത് 40 ലക്ഷം ഇന്ത്യക്കാരെന്നും കേന്ദ്രത്തിന്‍റെ വീഴ്ചയെന്നും രാഹുൽ ഗാന്ധി

കോവിഡ് മഹാമാരിയിൽ 40 ലക്ഷം ഇന്ത്യക്കാർ മരിക്കാൻ ഇടയായെന്നും അതു കേന്ദ്രസർക്കാരിന്‍റെ വീഴ്ച മൂലമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മരിച്ചവരുടെ കുടുംബങ്ങൾക്കു നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ഒരിക്കൽ കൂടി ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആഗോള കോവിഡ് മരണങ്ങളുടെ എണ്ണം പരസ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങളെ ഇന്ത്യ തടയുകയാണെന്ന് അവകാശപ്പെടുന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിന്‍റെ സ്ക്രീൻഷോട്ട് ഗാന്ധി ട്വിറ്ററിൽ പങ്കുവച്ചു.

മോദിജി സത്യം പറയുന്നില്ല, മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കുന്നില്ല, ഓക്സിജൻ ക്ഷാമം കാരണം ആരും മരിച്ചിട്ടില്ലെന്ന് അദ്ദേഹം ഇപ്പോഴും കള്ളം പറയുന്നു!- സ്ക്രീൻ ഷോട്ടിനൊപ്പമുള്ള ട്വീറ്റിലാണ് രാഹുൽ കുറ്റപ്പെടുത്തി.

കോവിഡ് സമയത്തു സർക്കാരിന്‍റെ അശ്രദ്ധ കാരണം, അഞ്ച് ലക്ഷമല്ല, 40 ലക്ഷം ഇന്ത്യക്കാരാണ് മരിച്ചത്. നിങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുക, ഇരകളുടെ കുടുംബത്തിന് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക- രാഹുൽ ആവശ്യപ്പെട്ടു.

രാജ്യത്തെ കോവിഡ് മരണനിരക്ക് കണക്കാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ രീതിയെ ഇന്ത്യ ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു. ഭൂമിശാസ്ത്രപരമായ വലുപ്പവും ജനസംഖ്യയുമുള്ള വലിയ രാജ്യത്തിന്‍റെ മരണ കണക്കുകൾ കണക്കാക്കാൻ അത്തരം ഗണിതശാസ്ത്ര മോഡലിംഗ് പ്രയോഗിക്കാൻ കഴിയില്ലെന്ന് ഇന്ത്യ പറഞ്ഞു.

ആഗോള കോവിഡ് മരണനിരക്ക് ലഭ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങളെ ഇന്ത്യ സ്തംഭിപ്പിക്കുന്നു- എന്ന തലക്കെട്ടിലുള്ള ന്യൂയോർക്ക് ടൈംസ് ലേഖനത്തിനു മറുപടിയായിട്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയിറക്കിയത്. ഞായറാഴ്ച പുതുക്കിയ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,21,751 ആണ്.

Related posts

സംസ്ഥാനത്ത് എട്ടുമാസത്തിനിടെ 45 ശൈശവ വിവാഹങ്ങൾ.

Aswathi Kottiyoor

ആനക്കൊമ്പ് കേസ്: മോഹൻലാലിന് ഹർജി നൽകാനാവില്ല; കീഴ്‌ക്കോടതിയിൽ ഹാജരാവണമെന്ന് ഹൈക്കോടതി.

Aswathi Kottiyoor

ഇ പോസ് മെഷീൻ തകരാർ; റേഷൻ വിതരണം മുടങ്ങി

Aswathi Kottiyoor
WordPress Image Lightbox