24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • എ​ല്ലാ​വ​ർ​ക്കും ഭൂ​മി സ​ർ​ക്കാ​ർ ല​ക്ഷ്യം: മ​ന്ത്രി രാ​ജ​ൻ
Kerala

എ​ല്ലാ​വ​ർ​ക്കും ഭൂ​മി സ​ർ​ക്കാ​ർ ല​ക്ഷ്യം: മ​ന്ത്രി രാ​ജ​ൻ

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് ഭ​വ​ന​ര​ഹി​ത​രും ഭൂ​ര​ഹി​ത​രും ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ. ചൊ​ക്ലി ഓ​ഫീ​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളും സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്‌​സും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഇ​തി​നാ​യി പ​ട്ട​യ​ത്തി​ന്‍റെ ഡാ​ഷ് ബോ​ർ​ഡ് ത​യാ​റാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ​ട്ട​യം ല​ഭി​ക്കു​ന്ന​തി​ന് കി​ട്ടി​യി​ട്ടു​ള്ള അ​പേ​ക്ഷ​ക​ൾ, അ​ത് തീ​ർ​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നു​ള്ള കാ​ര​ണം, പ​ട്ട​യം ന​ൽ​കു​ന്ന​തി​നു വേ​ണ്ട ന​ട​പ​ടി​ക​ൾ, ആ​വ​ശ്യ​മെ​ങ്കി​ൽ ച​ട്ട​ങ്ങ​ളി​ൽ വ​രു​ത്തേ​ണ്ട മാ​റ്റം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളെ​ല്ലാം ഉ​ൾ​പ്പെ​ടു​ന്ന ഡാ​ഷ് ബോ​ർ​ഡ് ആ​ണ് ത​യാ​റാ​ക്കി​യ​ത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ​വ​രെ​യും ഭൂ​മി​യു​ടെ ഉ​ട​മ​ക​ളാ​ക്കാ​നാ​വ​ശ്യ​മാ​യ ഭൂ​നി​യ​മം ന​ട​പ്പാ​ക്കും. എ​ല്ലാ​മാ​സ​വും മൂ​ന്നാ​മ​ത്തെ വെ​ള്ളി​യാ​ഴ്ച വി​ല്ലേ​ജ് ജ​ന​കീ​യ​സ​മി​തി​ക​ൾ ചേ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

ക​ർ​ണാ​ട​ക​യു​ടെ നി​യ​ന്ത്ര​ണം: പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ചരക്ക് വാഹനങ്ങളുടെ നിരക്ക് നിശ്ചയിക്കാൻ കമ്മിറ്റി

Aswathi Kottiyoor
WordPress Image Lightbox