30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോവിഡ് സാഹചര്യത്തിലും റെക്കോര്‍ഡ് നിയമനങ്ങൾ; കേരളം രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി
Kerala

കോവിഡ് സാഹചര്യത്തിലും റെക്കോര്‍ഡ് നിയമനങ്ങൾ; കേരളം രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിലും കേരളത്തില്‍ റെക്കോര്‍ഡ് നിയമനങ്ങളാണ് നടന്നതെന്നും ഇക്കാര്യത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന പിഎസ്‌സി ചെയര്‍മാന്‍മാരുടെ ദ്വിദിന ദേശീയ കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനം കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നവലിബറല്‍ നയത്തിന്റെ ഭാഗമായി മിക്ക മേഖലകളിലും ലേഔട്ട് നടക്കുമ്പോഴാണ് കേരളത്തില്‍ വലിയതോതില്‍ നിയമനങ്ങള്‍ നടന്നത്. 2016 മുതല്‍ 2022 ഫെബ്രുവരി വരെ ഒരു ലക്ഷത്തി എണ്‍പതിനായിരത്തോളം നിയമന ശിപാര്‍ശകള്‍ പിഎസ്‌സി വഴി നടന്നു. കേരള പിഎസ്‌സിയുടെ കാര്യക്ഷമതയാണ് ഈ വിജയങ്ങള്‍ക്കെല്ലാം ആധാരം. എന്നാല്‍ കേന്ദ്ര സര്‍വീസില്‍ നിയമന നിരോധനം പതിവായിരിക്കുന്നു. തൊഴില്‍ സംരക്ഷണം ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ ചുമതലയാണ്. അഞ്ചു ലക്ഷത്തി അറുപതിനായിരത്തോളം ജീവനക്കാര്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വീസിലുണ്ട്. ഇതില്‍ എയ്‌ഡഡ് വിദ്യാഭ്യാസ മേഖലയിലെ അധ്യാപക – അനധ്യാപക തസ്‌തികകളുമുണ്ട്. അവയുടെ തെരഞ്ഞെടുപ്പും പിഎസ്‌സി വഴിയാകണമെന്ന ആവശ്യം പ്രബലമാണ്. കേരള പിഎസ്‌സിയുടെ വിശ്വാസ്യതയാണ് ഇവിടെ പ്രകടമാകുന്നത്.

പൊതുറിക്രൂട്ട്മെന്റ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും പൊതുവായ ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം ക്രമീകരിക്കേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍ ആരംഭിക്കുകയും അതുവഴി മെഡിക്കല്‍/എഞ്ചിനീയറിങ് പ്രവേശന പരീക്ഷകള്‍ തുടങ്ങിയ പൊതു മത്സരപരീക്ഷകള്‍ കൂടി സുഗമമായി നടത്തുവാന്‍ കഴിയുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

Related posts

അന്താരാഷ്ട്ര ചലച്ചിത്ര മേള: മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു………..

Aswathi Kottiyoor

*പ്രശസ്‌ത ഇറാനിയൻ സംവിധായകൻ ഡാരിഷ്‌ മെർജുയിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ*

Aswathi Kottiyoor

കാലവര്‍ഷക്കെടുതി: സംസ്ഥാനത്ത് 200 കോടി രൂപയുടെ കാര്‍ഷിക നഷ്ടമുണ്ടായെന്ന് കൃഷിമന്ത്രി

Aswathi Kottiyoor
WordPress Image Lightbox