24.9 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • റോഡില്‍ വീണ് യാത്രക്കാരന് പരിക്ക് : വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം
Kelakam

റോഡില്‍ വീണ് യാത്രക്കാരന് പരിക്ക് : വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം


കേളകം : രണ്ട് വര്‍ഷമായി പൊട്ടി പൊളിഞ്ഞ് കുഴിയായി കിടക്കുന്ന അടക്കാത്തോട് – നാരങ്ങാത്തട്ട് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. രണ്ട് കി.മീ ദൂരം വരുന്ന റോഡില്‍ കയറ്റത്തിലടക്കം നിരവധി കുഴികളാനുള്ളത്. വെള്ളിയാഴ്ച ഇതിലെ സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വെള്ളാറയില്‍ ഇബ്രാഹിം ഹാജി (75 ) കുഴിയില്‍ വീഴുകയും തോള്‍ എല്ല് പൊട്ടുകയും ചെയ്തു. ഒരാഴ്ച മുമ്പ് സ്കൂട്ടറിന് പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്ന ഇടയപ്പാറ സജ ഫാത്തിമ (6) റോഡില്‍ വീണ് ഇടത് കയ്യുടെ എല്ല് പൊട്ടി ശസ്ത്രക്രിയ ചെയ്തു. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് റോഡില്‍ വാഴ നട്ടുളള പ്രതിഷേധം സംഘടിപ്പിച്ചത്.

മുസ്ലിം യൂത്ത് ലീഗ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ കീഴില്‍ നടന്ന പ്രതിഷേധ സമരം യൂത്ത് ലീഗ് പേരാവൂർ മണ്ഡലം വൈസ് പ്രസിഡൻ്റ് ഇ.ഐ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് പേരാവൂർ മണ്ഡലം സെക്രട്ടറി ഷാഹിന റഷീദ് ,യൂത്ത് ലീഗ് പ്രസിഡൻ്റ് പി.യു സഫ്‌വാൻ , സെക്രട്ടറി പി.കെ ആഷിഫ് , അർസൽ അസി , പി.കെ ആഷിഖ് , സി.എസ് ശുഹൈബ്, എൻ.ടി അജിനാസ് , അമീൻ റാശിദ്, പി.എസ് സമദ് , ഇർഫാൻ മുഹമ്മദ് , അഫ്സൽ , എൻ.ടി അഫ്നാസ്, തുടങ്ങിയവർ പങ്കെടുത്തു.

Related posts

പുലിയുടെ ദൃശ്യം ക്വാമറയിൽ പതിഞ്ഞു .

Aswathi Kottiyoor

കാ​ട്ടാ​ന ഭീ​തി​യി​ൽ അ​ട​യ്ക്കാ​ത്തോ​ട്

Aswathi Kottiyoor

കേളകത്ത് ഇരുപത്തിയെട്ടര ലക്ഷം രൂപ ചെലവില്‍ രണ്ടുനില കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നു…………

Aswathi Kottiyoor
WordPress Image Lightbox