24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • വിഷുക്കോടിയും പച്ചക്കറി കിറ്റും നൽകി
Iritty

വിഷുക്കോടിയും പച്ചക്കറി കിറ്റും നൽകി

ഇരിട്ടി: ഭരണഘടനാ ശില്പി ഡോ: ബി.ആർ. അംബേദ്കർ ജയന്തി ദിനത്തിൽ ബി ജെ പി ഇരിട്ടി മുനിസിപ്പാലിറ്റിയിലെ 58,59 ബൂത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ ആക്കപ്പറമ്പ്, കോട്ടക്കുന്ന് കോളനികളിൽ വിഷു കോടിയും, പച്ചക്കറി കിറ്റും വിതരണം ചെയ്തു. ഇരിട്ടി മണ്ഡലം പ്രസിഡൻ്റ് സത്യൻ കൊമ്മേരി ആക്കപ്പറമ്പ കോളനിയിലെ മൂപ്പൻ സോമനെ പൊന്നാട അണിയിച്ചുകൊണ്ട് പരിപാടി ഉദ്‌ഘാടനം ചെയ്തു. എല്ലാ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റ് നല്കിയതോടൊപ്പം കുട്ടികളും മുതിർന്നവരുമടക്കം കോളനികളിലെ 75 ഓളം അംഗങ്ങൾക്ക് വിഷുക്കോടിയും വിതരണം ചെയ്തു. മണ്ഡലം ഉപാദ്ധ്യക്ഷയും വാർഡ് കൗൺസിലറുമായ പി.പി. ജയലക്ഷ്മി, മണ്ഡലം ഉപാദ്ധ്യക്ഷൻ കെ. ജയപ്രകാശ്, മണ്ഡലം ജനറൽ സെക്രട്ടറി പ്രിജേഷ് അളോറ, ബൂത്ത് പ്രസിഡൻറ് എം.ഹരീന്ദ്രനാഥ്, മുൻ കൗൺസിലർ പി. രഘുനാഥ്, വിവേക് കീഴൂർ എന്നിവർ നേതൃത്വം നൽകി.

Related posts

ലോക മുലയൂട്ടൽ വാരാചരണം

Aswathi Kottiyoor

ആന്ധ്രായിൽ നിന്നും 220 കിലോ കഞ്ചാവ് കടത്തിയ കേസ് പ്രതികൾക്ക് 13 വർഷം കഠിനതടവും 1.5 ലക്ഷം പിഴയും

Aswathi Kottiyoor

സൗജന്യ വൈഫൈ പദ്ധതി

Aswathi Kottiyoor
WordPress Image Lightbox