23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും………
Iritty

പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും………

ഇരിട്ടി : സ്വർണ്ണക്കള്ളക്കടത്ത് ,ഡോളർ കടത്തിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പങ്ക് വ്യക്തമാക്കുന്ന കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ പിണറായി സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് യുഡിവൈഎഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കൽ പ്രതിഷേധ പരിപാടിയും നടത്തി.പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുധീഷ് ജെയിംസ് ഉദ്ലാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സോനു വല്ലത്തുകാരൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് അസംബ്ലി കമ്മിറ്റി പ്രസിഡണ്ട് സിറാജ് പൂക്കോത്ത്, ശരത് ചന്ദ്രൻ, സമീർ പുന്നാട്, അജ്മൽ ആറളം, കെ.സുമേഷ് കുമാർ, ഷാനിദ് പുന്നാട്, സവാദ് പെരിയത്തിൽ, ഫാസിൽ ആറളം, ഫവാസ് പുന്നാട്, ടി.കെ.റാഷിദ്, കെ.എസ്.ശ്രീകാന്ത്,എബിൻ കേളകം, പി.വി. നിധിൻ, ശ്രേയസ് പെരുമ്പറമ്പ്, ടെൽബിൻ പാമ്പക്കൽ,ജോഫിൻസ് ജോസഫ്, തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

സിവിൽ ഡിഫൻസ് ഇരിട്ടി,പേരാവൂർ യൂണിറ്റുകളുടെ സംസ്ഥാനതല പരിശീലനം സമാപിച്ചു.

Aswathi Kottiyoor

കരിക്കോട്ടക്കരി വില്ലേജ് ഓഫീസ് ഉദ്‌ഘാടനം ചെയ്തു……….

Aswathi Kottiyoor

കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം – കേരള കോൺഗ്രസ് ( ജേക്കബ് )

Aswathi Kottiyoor
WordPress Image Lightbox