24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ജൂണ്‍ മുതല്‍ പലിശനിരക്ക് കൂടും: 2% വരെ വര്‍ധിച്ചേക്കാമെന്ന് വിലയിരുത്തല്‍
Kerala

ജൂണ്‍ മുതല്‍ പലിശനിരക്ക് കൂടും: 2% വരെ വര്‍ധിച്ചേക്കാമെന്ന് വിലയിരുത്തല്‍


രാജ്യത്തെ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏഴു ശതമാനത്തിനടുത്തെത്തിയതോടെ നടപ്പ് സാമ്പത്തിക വര്‍ഷം നാലുതവണയെങ്കിലും നിരക്ക് ഉയര്‍ത്തിയേക്കും.

ജൂണിലെ പണവായ്പ അവലോകനയോഗത്തില്‍ ആദ്യനിരക്ക് വര്‍ധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. വിലക്കയറ്റ നിരക്ക് ഇതേരീതിയില്‍ തുടര്‍ന്നാണ് 0.50ശതമാനം മുതല്‍ രണ്ടുശതമാനംവരെ നിരക്കില്‍ വര്‍ധനയുണ്ടായേക്കാം.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ശാരശരി പണപ്പെരുപ്പം 6.2ശതമാനമാകുമെന്നാണ് വിവിധ ഏജന്‍സികളുടെ വിലയിരുത്തല്‍. അതേസമയം, 5.7ശതമാനമായിരിക്കുമെന്നാണ് ആര്‍ബിഐയുടെ അനുമാനം.

എട്ട് എംപിസി യോഗങ്ങളിലായി കാല്‍ശതമാനം വീതം നിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് നോമുറയുടെ വിലയിരുത്തല്‍. നാലുതവണയായി നിരക്കില്‍ ഒരുശതമാനമെങ്കിലും വര്‍ധനവരുത്തിയേക്കുമെന്ന് ബാര്‍ക്ലെയ്‌സ് പറയുന്നു. എംകെ ഗ്ലോബലും സമാനമായ വിലയിരുത്തലാണ് നടത്തിയിട്ടുള്ളത്.

അതേസമയം, എസ്ബിഐ പ്രതീക്ഷിക്കുന്നത് മുക്കല്‍ ശതമാനത്തിന്റെ വര്‍ധനവാണ്. ഐസിഐസിഐ സെക്യൂരിറ്റീസ്, ബാങ്ക് ഓഫ് ബറോഡ എന്നിവ അരശതമാനം വര്‍ധന നടപ്പ് സാമ്പത്തിക വര്‍ഷത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

രാജ്യത്തെ വളര്‍ച്ചയെ ബാധിക്കുമെന്നതിനാലാണ് ഇത്തവണകൂടി നിരക്ക് വര്‍ധനവില്‍നിന്ന് ആര്‍ബിഐ വിട്ടുനിന്നത്. അതേസമയം, ഭാവിയില്‍ നിരക്ക് വര്‍ധന അനിവാര്യമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കുകയുംചെയ്തിട്ടുണ്ട്.

ഇന്ധനവിലവര്‍ധന സ്വാധീനിച്ചിട്ടില്ല
മാര്‍ച്ചിലെ പണപ്പെരുപ്പത്തെ ഇന്ധന വില സ്വാധീനിച്ചിട്ടില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2020 നവംബറിനുശേഷമുള്ള കുറഞ്ഞ നിരക്കായ 10.21ശതമാനമാണ് ഇന്ധനമേഖലയില്‍ മാര്‍ച്ചില്‍ രേഖപ്പെടുത്തിയത്. എല്‍പിജിയുടെ വിലയിലും സമാനമായ സാഹചര്യമുണ്ടായി.

Related posts

മ​ല​പ്പു​റ​ത്ത് അ​ഞ്ചാം പ​നി പ​ട​രു​ന്നു.

Aswathi Kottiyoor

അമേരിക്കൻ പാഠപുസ്‌തകത്തിലും കാർത്യായനിയമ്മ

Aswathi Kottiyoor

കാർഷിക സെൻസസ് ജില്ലയിൽ തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox