26.1 C
Iritty, IN
November 22, 2024
  • Home
  • Peravoor
  • പേരാവൂര്‍ ഫയര്‍ സ്റ്റേഷനില്‍ കൃഷി ചെയ്ത വിവിധ പച്ചക്കറികളുടെ വിളവെടുപ്പ്
Peravoor

പേരാവൂര്‍ ഫയര്‍ സ്റ്റേഷനില്‍ കൃഷി ചെയ്ത വിവിധ പച്ചക്കറികളുടെ വിളവെടുപ്പ്

 

പേരാവൂര്‍: കൃഷിഭവന്റെ സഹകരണത്തോടെ പേരാവൂര്‍ ഫയര്‍ സ്റ്റേഷനില്‍ കൃഷി ചെയ്ത വിവിധ പച്ചക്കറികളുടെ വിളവെടുപ്പ് നടന്നു. കൃഷിഭവന്റെ പച്ചക്കറി കൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫയര്‍ സ്റ്റേഷനില്‍ വിവിധതരം പച്ചക്കറികള്‍ കൃഷി ചെയ്തത്. പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.വി ശരത്, വാര്‍ഡ് മെമ്പര്‍ കെ.വി ബാബു, കൃഷി ഓഫീസര്‍ ഡോണ സ്‌കറിയ, ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.ശശി തുടങ്ങിയവര്‍ സംസാരിച്ചു. തക്കാളി, പച്ചമുളക്, പയര്‍, വഴുതന തുടങ്ങിയവയുടെ വിളവെടുപ്പാണ് നടത്തിയത്.

 

Related posts

മലയോര ജനതയ്ക്ക് അഭിമനമായി ‘അനുഗ്രഹീതൻ ആന്റണി’ ഇന്ന് തീയേറ്ററിൽ വൈകാരികത നിറയുന്ന കുറിപ്പുമായി സംവിധായകൻ പ്രിൻസ് ജോയി…………

Aswathi Kottiyoor

യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി,പ്ലസ് ടു ഉന്നത വിജയം നേടിയവരെ ആദരിച്ചു

Aswathi Kottiyoor

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച പേരാവൂരിലെ വ്യാപാരസ്ഥാപനത്തിന് 10000 രൂപ പിഴ

Aswathi Kottiyoor
WordPress Image Lightbox